വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍,തെരച്ചില്‍ പുരോഗമിക്കുന്നു, സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും, പൂര്‍വ വിദ്യാര്‍ത്ഥികളും സ്കൂള്‍ അങ്കണം സുരക്ഷിതമാക്കാന്‍ രംഗത്തിറങ്ങും
വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുകയാണ്. തെരച്ചില്‍ പുരോഗമിക്കുന്നു, സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും, പൂര്‍വ വിദ്യാര്‍ത്ഥികളും സ്കൂള്‍ അങ്കണം സുരക്ഷിതമാക്കാന്‍ രംഗത്തിറങ്ങും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഇന്ന് ഷഹലയുടെ വീട് സന്ദര്‍ശിക്കും.ഷഹല ഷെറിന് പാമ്ബുകടിയേറ്റ സര്‍വ്വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാനും പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനും ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.
വിദ്യാര്‍ത്ഥി പാമ്ബ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
"
https://www.facebook.com/Malayalivartha