തലസ്ഥാന നഗരിയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ്... തലസ്ഥാനത്ത് ദുബായ് മാതൃകയില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തലസ്ഥാന നഗരിയിലെ ഗാതാഗത കുരുക്ക് പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ്.തലസ്ഥാനത്ത് ദുബായ് മാതൃകയില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു . അടുത്തയാഴ്ച മുതല്‍ നഗരത്തെ ആറു സോണുകളായി തിരിച്ച് പെട്രോളിങ് നടത്താന്‍ ചീറ്റ സ്‌ക്വാഡ് രൂപീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
തലസ്ഥാനത്തെ ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഡിജിപി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ആറുമാസത്തിനകം ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിന്റെ ഭാഗമായി നഗരത്തില്‍ കൂടുതല്‍ ക്യാമറകളും സ്ഥാപിക്കും. നഗരപരിധിയില്‍ പത്തുലക്ഷം വാഹനങ്ങളുണ്ടെന്നും അവയ്ക്ക് സഞ്ചരിക്കാന്‍ മതിയായ റോഡുകള്‍ ഇല്ലെന്നും ഡിജിപി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























