അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകളടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷാ ഡ്രൈവറായ പുരുഷനുമാണ് മരിച്ചത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഫോക്കസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.
https://www.facebook.com/Malayalivartha

























