വീണ്ടും തുടങ്ങിയോ... ആക്ടിവ്സ്റ്റ് രഹന ഫാത്തിമ ശബരിമലയില്‍ കയറുമെന്ന് പറഞ്ഞ് പോലീസിന്റെ സഹായം തേടിയതോടെ ശബരിമല വീണ്ടും സജീവമാകുകയാണ്; ജന്മദിനമായ 26ന് മാലയിടുമെന്ന് രഹന ഫാത്തിമ അറിയിച്ചതിന് പിന്നാലെയുള്ള വാര്‍ത്ത ശബരിമല ക്ഷേത്രനട ഡിസംബര്‍ 26ന് 4 മണിക്കൂര്‍ അടച്ചിടുമെന്ന്

കലിയുഗവരദനായ അയ്യപ്പന്റെ മായാലീലകള്‍ ആര്‍ക്കും മനസിലാകുന്നില്ല. ശബരിമലയെപ്പറ്റി എതിര്‍ത്തവരൊക്കെ അയ്യപ്പന്റെ പരമ ഭക്തരാണെന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അത്രയ്ക്കാണ് അയ്യപ്പന്റെ മാഹാത്മ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശബരിമല പരമ ശാന്തമാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും സമ്മര്‍ദത്തെത്തുടര്‍ന്ന് ശബരിമല കയറാനെത്തിയ യുവതികള്‍ക്ക് പോലീസ് എല്ലാ പിന്തുണയും നല്‍കിയിരുന്നു. അങ്ങനെ പോലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും ഉപയോഗിച്ച് ശബരിമല കയറിയ ആളാണ് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. എന്നാല്‍ അവസാനം നടപ്പന്തല്‍ എത്തുന്നതിന് മുമ്പ് ഭക്തര്‍ തടയുകയും നട അടക്കുമെന്ന് തന്തി പറയുകയും ചെയ്തതോടെ കയറിയതിനേക്കാള്‍ വേഗത്തില്‍ അവര്‍ മലയിറങ്ങി. അതിന് ശേഷം കൈലിയുമുടുത്ത് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന പോസ്റ്റിട്ടതിന് അകത്തുമായി. അന്നത്തെ പൊട്ടിക്കരച്ചില്‍ ഇപ്പോഴും ഭക്തരുടെ കാതിലുണ്ട്.
ഇപ്പോള്‍ ദേ വീണ്ടും രഹന ഫാത്തിമ എത്തിയിരിക്കുകയാണ്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹന ഫാത്തിമയാണ് കൊച്ചി ഐജി ഓഫീസിനെ സമീപിച്ചത്. സമാധാനപരമായ ശബരിമലയെ തകര്‍ക്കാന്‍ പോലീസും സര്‍ക്കാരും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ രഹനയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. കോടതിയില്‍ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദര്‍ശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കുന്നതിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്.
കഴിഞ്ഞ മണ്ഡല കാലത്ത് പോലീസ് സംരക്ഷണത്തില്‍ രഹന ഫാത്തിമ ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഭക്തരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോരാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പത്തുമുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് ആചാരപരമായ വിലക്ക് ഉണ്ട്. ഈ സാഹചര്യത്തിലാണ്, രഹന ശബരിമലയില്‍ പോകുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയും പൊലീസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തത്.
ശബരിമല ദര്‍ശനത്തിനായി കുടുംബത്തോടൊപ്പം പോകുമെന്ന് രഹ്ന ഫാത്തിമ പറഞ്ഞു. നിലവിലെ നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നതെന്നും അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ട്. പോലീസ് തീരുമാനം അറിഞ്ഞതിന് ശേഷം ശബരിമല ദര്‍ശനത്തിനുള്ള തീയതി തീരുമാനിക്കുമെന്നും ജന്മദിനമായ 26ന് മാലയിടുമെന്നാണ് രഹ്ന ഫാത്തിമ പറഞ്ഞു.
കലിയുഗ വരദനായ അയ്യപ്പന്റെ വിധിയുടെ വിളയാട്ടം പോലെ ഡിസംബര്‍ 26ന് ശബരിമല 4 മണിക്കൂര്‍ അടച്ചിടുമെന്നാണ് പുതിയ വാര്‍ത്ത. സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26നാണ് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് രവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക.
മണ്ഡലപൂജയുടെ തലേ ദിവസമാണ് നട അടച്ചിടുക. ആ ദിവസമുള്ള മറ്റ് പൂജകള്‍ നടതുറന്നതിന് ശേഷം നടത്തും. നട അടച്ചിടണമെന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനുമതി നല്‍കുകയായിരുന്നു.
അതേസമയം, ശബരിമല തുറന്ന് ആദ്യ ആഴ്ച പിന്നിടുമ്‌ബോള്‍ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. നിലവില്‍ നിയന്ത്രണങ്ങളിലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ട സാഹചര്യമില്ല.
https://www.facebook.com/Malayalivartha

























