തന്റെ തന്തയല്ല എന്റെ തന്ത': ടി.ജി മോഹൻദാസിന് മറുപടിയുമായി ജി.സുധാകരന്റെ മകൻ ബിജെപി മന്ത്രിസഭയിൽ ജി സുധാകരനെന്ന ടി ജി മോഹൻദാസിന്റെ ട്വീറ്റിനാണ് ജി സുധാകരന്റെ മകൻ നവനീത് മറുപടി ട്വീറ്റ് ചെയ്തത്

മഹാരാഷ്ട്രയിൽ ബിജെപി നടത്തിയ നിർണായക നീക്കങ്ങൾക്കു സമാനമായ നടപടി കേരളത്തിലും ഉണ്ടാകുമെന്ന് ബിജെപി നേതാവ് ടി ജി മോഹൻദാസിന്റെ മുന്നറിയിപ്പ്. ട്വിറ്റർ വഴിയാണ് പരാമർശം.മഹാരാഷ്ട്ര സംഭവങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പേടി തട്ടിയിട്ടുണ്ട് എന്നായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്. ഒരു ദിവസം വെളുക്കുമ്പോൾ എ കെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ. അതിൽ ജി സുധാകരൻ മന്ത്രിയായിരിക്കും എന്നാണ് ടി ജി മോഹൻദാസ് പറഞ്ഞത്.ഈ ട്വീറ്റിന് സിനിമാ സ്റ്റൈൽ മറുപടി നൽകികൊണ്ടാണ് ജി.സുധാകരന്റെ മകൻ നവനീത് രംഗത്തെത്തിയത്.
'എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ എകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!! മറ്റു മന്ത്രിമാർ – സുധാകരൻ, കടകംപള്ളി, സി ദിവാകരൻ etc.. എന്തു ചെയ്യും!' ഇതായിരുന്നു നവംബർ 23 ന് രാത്രി മോഹൻദാസ് പോസ്റ്റ് ചെയ്ത ട്വീറ്റ്.
എന്നാൽ ഇതിന് തക്ക മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ മകൻ നവനീത് സുധാകരനെത്തി.. ലൂസിഫർ എന്ന സിനിമയിലെ പ്രശസ്തമായ ഒറ്റവരി ഡയലോഗായിരുന്നു മറുപടി.. ' ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത' എന്നായിരുന്നു പ്രതികരണം...
സോഷ്യൽ മീഡിയ അധികം വൈകാതെ തന്നെ ഈ മറുപടി ട്വീറ്റ് വൈറലാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























