വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.... പ്രദേശത്ത് പോലീസ് തെരച്ചില്‍ ഊജിതമാക്കി

വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയില്‍ ഇന്നലെ രാത്രിയാണ് മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ഇവര്‍ ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം.
തമിഴ് ഭാഷയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത് പോലീസ് തെരച്ചില്‍ ഊജിതമാക്കി.
"
https://www.facebook.com/Malayalivartha

























