Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഹൃദയം തുറന്ന് പറഞ്ഞാല്‍... ഏതൊരു വീട്ടിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ആശയ പ്രശ്‌നങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ; എന്റെ നിലപാടുകളോട് ഒട്ടും താല്‍പര്യമില്ലാത്ത മനുഷ്യനായിരുന്നു എന്റെ ഭര്‍ത്താവ്; ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഭര്‍ത്താവ് പൊട്ടിത്തെറിച്ചു; കനകദുര്‍ഗ മനസ് തുറക്കുമ്പോള്‍

25 NOVEMBER 2019 04:42 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശനാനുമതിയെ തുടര്‍ന്ന് രാത്രിയുടെ മറവില്‍ ആദ്യമായി മലകയറിയവരില്‍ ഒരാളായ മലപ്പുറം കനകദുര്‍ഗയുടെ പൊട്ടിക്കരച്ചില്‍ മലയാളികള്‍ കൗതുകത്തോടെയാണ് കണ്ടത്. തമിഴ് ചാനലിനനുവദിച്ച ഇന്റര്‍വ്യൂവിന് പിന്നാലെ മറ്റൊരു പ്രമുഖ പത്രത്തിനും ഇന്റര്‍വ്യു നല്‍കിയിരിക്കുകയാണ്. താന്‍ ശബരിമലയില്‍ കയറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കാര്യ കാരണ സഹിതം വിവരിക്കുകയാണ് കനകദുര്‍ഗ.

ഭര്‍ത്താവുമായി വലിയ അടുപ്പത്തിലാണ് താനെന്നാണ് കനകദുര്‍ഗ പറഞ്ഞത്. വലിയ കഠിനമായ പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. ഏതൊരു വീട്ടിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ആശയപ്രശ്‌നങ്ങളും എന്നല്ലാതെ വലിയൊരു പ്രശ്‌നമായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എന്റെ ചില കാഴ്ച്ചപ്പാടുകളോടുംനിലപാടുകളോടും ഒട്ടും താല്‍പര്യമില്ലാത്ത മനുഷ്യനായിരുന്നു എന്റെ ഭര്‍ത്താവ്. ഇതിന്റെ പേരില്‍ ചില വഴക്കുകളൊക്കെ ഉണ്ടാവാറുണ്ടായിരുന്നു. ശബരിമല ഉത്തരവ് വരുന്നതും, അവിടെ സ്ത്രീകള്‍ കയറാന്‍ ശ്രമിക്കുന്നതും മറ്റും ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ സ്ത്രീകളെ അതിതീക്ഷണമായി കുറ്റപ്പെടുത്തുകയും അല്ലെങ്കില്‍ ഇവര്‍ ചെയ്യുന്നത് തെറ്റാണെന്നും അവര്‍ ചീത്തയാണെന്നും പറഞ്ഞിരിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

അന്നേ ഞാന്‍ പോകുമെന്ന് പറയുമായിരുന്നു. അപ്പോള്‍ എന്നോട് പറഞ്ഞിരുന്നത് പോകുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം പോയാല്‍ മതി, ഈ വര്‍ഷം പോകരുത് എന്നാണ്. അപ്പോള്‍ ഞാന്‍ ചോദിച്ച് അടുത്ത വര്‍ഷം പോകാമെങ്കില്‍ എന്തുകൊണ്ട് ഈ വര്‍ഷം പോയിക്കൂടയെന്ന്. അപ്പോള്‍ ഭര്‍ത്താവിന് ആചാരത്തിന്റെ പ്രശ്‌നമല്ല, ഭയമായിരുന്നു കാരണം. ഈ വര്‍ഷം ഞാന്‍ പോകുകയെന്നത് അദ്ദേഹത്തിന് ഭയമുള്ള കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ശബരിമലക്കു പോകുമെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു. ഇത്രയും സ്ത്രീ വിരുദ്ധ നിലപാടുമായി ഒരുപറ്റം ആളുകള്‍ ഇങ്ങിനെ കിടന്ന് സമരം ചെയ്യുമ്പോള്‍ അതിനായി ശ്രമിക്കുന്ന സ്ത്രീകളോടുള്ള ഒരു ഐക്യദാര്‍ഡ്യംകൂടി എനിക്കുണ്ടായിരുന്നു. എന്നിരുന്നാലും വിശ്വാസംതന്നെയാണ് ഇതിന്റെ മുന്‍പന്തിയിലെന്ന് എനിക്ക് പറയാനാകും. കാരണം പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ്. അപ്പോള്‍ അത്തരത്തിലുള്ള ഒരു കാര്യംകൂടി നടത്തിക്കിട്ടുകയെന്നതായിരുന്നു അതിന്റെ ഉദ്ദേശം.

ഞാന്‍മല കയറിയതിന് ശേഷം ഭര്‍ത്താവിനെ പേടിപ്പിച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ബി.ജെ.പിക്കാരും സംഘപരിവാറുകാരും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തിക്കാണും. കാരണം ഭര്‍ത്താവിലൂടെ എന്നെ ഒറ്റപ്പെടുത്തിയാലെ അവര്‍ വിചാരിക്കുന്നതുപോലെ വിശ്വാസികളായ ആളുകളെ കൂടെ നിര്‍ത്താന്‍ പറ്റുകയുള്ളു. അതിലൂടെ അവര്‍ക്ക് വോട്ട്‌നേടാന്‍ പറ്റുകയുള്ളു എന്നവര്‍ കരുതിക്കാണും. അതിനുവേണ്ടി ഒരു ചട്ടുകം, അല്ലെങ്കില്‍ ഒരു ഉപകരണം ആക്കുകയായിരുന്നു എന്റെ ഭര്‍ത്താവിനെ. അതു പക്ഷെ ഇപ്പോഴും എന്റെ ഭര്‍ത്താവിന് മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്നതാണ് പരമമായ സത്യം. ഞാന്‍ ആരുടേയും ഉപകരണം ആയിട്ടല്ല ശബരിമലക്ക് പോയത്. അതുകൊണ്ട്തന്നെ ഞാന്‍ ഇപ്പോഴും എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു.

ഭര്‍തൃമാതാവുമായി പ്രത്യേകിച്ച് ഒരു വിരോധമൊന്നും ഉണ്ടായിരുന്നില്ല. ഒരുകാലത്തും. വീട്ടുകാര്യങ്ങളില്‍ വലിയ ശ്രദ്ധകൊടുക്കാതെ അമ്പലങ്ങളിലും അല്ലെങ്കില്‍ ബന്ധുവീടുകളിലേക്കുള്ള വിരുന്നുപോക്കും ഒക്കെയായി പോകുന്ന സ്വഭാവക്കാരിയായിരുന്നു അമ്മ. അതുകൊണ്ടുതന്നെ വീട്ടുകാര്യങ്ങളിലോ, എന്റെ മക്കളുടേയോ കാര്യങ്ങളില്‍ ഇടപെടാറില്ലായിരുന്നു. തിരിച്ചു ഞാനും അവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ലായിരുന്നു. അങ്ങിനെയായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഞാന്‍ മലകയറിയതോടെ വിശ്വാസത്തിന്റെ പേരില്‍ അവരെ പ്രകോപിപ്പിച്ചതും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതും കാരണമാണ് എന്നെ അക്രമച്ചതെന്നാണ് ഞാന്‍ കരുതുന്നതെന്നാണ് കനകദുര്‍ഗ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (7 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (7 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (7 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (7 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (7 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (8 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (8 hours ago)

Malayali Vartha Recommends