കുണ്ടന്നൂര്‍ - തേവര പാലത്തില്‍ ലോറിയിടിച്ച് ബൈക്കുയാത്രികന് ദാരുണാന്ത്യം

കുണ്ടന്നൂര്‍ - തേവര പാലത്തില്‍ ലോറിയിടിച്ച് ബൈക്കുയാത്രികന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ധനരാജ് (39) ആണ് മരിച്ചത്. പള്ളുരുത്തിയില്‍ സ്ഥിരതാമസക്കാരനായ ധനരാജ് ഓടിച്ചിരുന്ന ബൈക്കില്‍ തെറ്റായ ദിശയില്‍ എത്തിയ ലോറി ഇടിക്കുകയായിരുന്നു. തേവര പാലത്തിന്റെ കുണ്ടന്നൂര്‍ ഭാഗത്തായിരുന്നു അപകടം നടന്നത്.
ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തില്‍ തല തകര്‍ന്ന് തലച്ചോര്‍ പുറത്തുചാടിയ നിലയിലായിരുന്നു. ധനരാജ് സംഭവസ്ഥലത്തു തന്നെ മരിച്ചു. തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്പന നടത്തിവന്നിരുന്ന ധനരാജ് വെളുപ്പിന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























