Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മാളിനുള്ളിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ട്രയൽ റൂമിനുള്ളിൽ; പേട്ട സ്വദേശിയായ വിഷ്ണുവിന്റെ ആത്മഹത്യയിൽ ഞെട്ടി ജീവക്കാർ... സംഭവസമയം ജീവനക്കാരനും ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്!! വിഷ്ണുവിന്റെ മൊബൈലും സ്ഥാപനത്തിലെ സി.സി. ടിവി ക്യാമറയും പരിശോധിക്കുമെന്ന് പോലീസ്

25 NOVEMBER 2019 02:40 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ വസ്ത്രശാലയില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടലോടെയാണ് കേട്ടത്. പേട്ട ശ്രീലകത്തില്‍ പി.വിക്രമരാജിന്റെയും രജനിയുടെയും മകന്‍ വിഷ്ണു ( 22 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15ഓടെയാണ് വിഷ്ണുവിനെ ട്രയല്‍ റൂമില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം വിഷ്ണുവും ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയും മാത്രമാണുണ്ടായിരുന്നത്. ഇന്നലെ രാത്രി ഒന്‍പതര മണിയോടെയാണ് സംഭവം. സഹജീവനക്കാരിയാണ് ഇത് ആദ്യം കണ്ടത്. കടയില്‍ വിഷ്ണുവും പെണ്‍കുട്ടിയും മാത്രമാണ് ജീവനക്കാരായുള്ളത്. കടയുടമ എറണാകുളം സ്വദേശിയാണ്. ഇന്നലെ കടയില്‍ തിരക്കില്ലാത്ത സമയത്ത് വിഷ്ണു ട്രയല്‍ റൂമിലേക്ക് കയറി വാതിലടച്ചു.

ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാല്‍ വാതിലില്‍ മുട്ടിവിളിച്ചു. തുറക്കാതെ വന്നതോടെ ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുകയായിരുന്നെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. വിഷ്ണുവിന്റെ മൊബൈലും സ്ഥാപനത്തിലെ സി.സി. ടിവി കാമറയും ഇന്ന് പരിശോധിക്കുമെന്ന് വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുണ്ടോ എന്നതും പരിശോധിക്കും. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും. അതേസമയം ഞായറാഴ്‌ച്ച ആഘോഷിക്കാൻ മാളിൽ വലിയ തിരക്കായിരുന്നു. അതുകൊണ്ട് തന്നെ ജീവനക്കാരന്റെ ആത്മഹത്യ ഏറെ ആശങ്ക സൃഷിട്ടിച്ചിരുന്നു. വസ്‍ത്ര സ്ഥാപനം തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളു.
വിഷ്‍ണുവിന്‍റെ മാതാപിതാക്കള്‍ അല്‍പ്പസമയത്തിനകം തന്നെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തിക്കുകയായിരുന്നു. കടയ്‍ക്കുള്ളില്‍ നിന്ന് ആള്‍ക്കാരെ പുറത്തിറക്കിയതിന് ശേഷമായിരുന്നു നടപടികൾ പൂർത്തിയാക്കിയത്.ഞായറാഴ്‌ച്ച ആയതിനാൽ വലിയ ജനക്കൂട്ടം തന്നെ മാൾ ഓഫ് ട്രാവൻകൂറിൽ എത്തിയിരുന്നു. ഈ സമയത്താണ് യുവാവിന്റെ ആത്മഹത്യ എന്നത് ഏവരിലും ഞെട്ടലുണ്ടാക്കുന്നതായി. തിരക്കുള്ള സമയത്ത് യുവാവ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വ്യക്തമായിട്ടില്ല.

അതേസമയം ജീവനക്കാരുടെ ആത്മഹത്യ ദിനം പ്രതി വർദ്ധിച്ച് വരുകയാണ്. ഇങ്ങനെയൊരു ആത്മഹത്യയോടെ മാസങ്ങൾക്ക് മുൻപ് തലസ്ഥാനത്ത് രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ ജീവനക്കാരിയുടെ ആത്മഹത്യയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ടെക്സ്റ്റൈൽസ് അനുവദിച്ച വാടകക്കെട്ടിടത്തിലായിരുന്നു അന്ന് ജീവനക്കാരിയുടെ മൃതദേഹം കണ്ടത്. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കുന്നില്ലെന്നും ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം ഉണ്ടായിരുന്നു. ധനസഹായവും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണവും നൽകാമെന്ന് സ്ഥാപനം ഉറപ്പ് നൽകിയതോടെയാണ് അന്ന് സമരം തീർന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. തമിഴ്നാട്ടിലെ സാത്താൻ കുളം സ്വദേശി രൂപയെയായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. തൊഴിൽ പ്രശ്നങ്ങളല്ല ആത്മഹത്യക്ക് കാരണമെന്നായിരുന്നു അന്ന് മാനേജ്മെന്റിന്റെ വിശദീകരണം.

ജീവനക്കാർക്കിടയിൽ ഉണ്ടാകുന്ന ഇത്തരം ആത്മഹത്യ എങ്ങനെ കുറയ്ക്കണമെന്ന മുന്നറിയിപ്പുമായി പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്. അതിലൊന്നാമത്തേതാണ് അവബോധം സൃഷ്ടിക്കല്‍. ജോലിസ്ഥലത്തെ സംസാരത്തിലേക്ക് മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും സംബന്ധിച്ച കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലുള്ള പരിപാടികള്‍ ഉണ്ടാക്കാവുന്നതാണ്. ഇതില്‍ പോസ്റ്ററുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സിനിമാപ്രദര്‍ശനം, ആത്മഹത്യാ പ്രതിരോധം അല്ലെങ്കില്‍ മാനസികാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. കൂടുതല്‍ തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നത് തൊഴിലാളികള്‍ക്ക് മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരു തെറ്റുമില്ല, കുഴപ്പവുമില്ല എന്ന സൂചന നല്‍കും.

അതുപോലെ തന്നെ ആത്മഹത്യയെക്കുറിച്ച് നാട്ടിലും തൊഴിലാളികള്‍ക്കിടയിലും പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങളേയും അബദ്ധധാരണകളേയും നേരിടണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്- അതായത്, ആത്മഹത്യാ ചിന്തയുള്ള ഒരാള്‍ വളരെ ദുര്‍ബലനായിരിക്കും, അല്ലെങ്കില്‍ ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല എന്നിങ്ങനെയുള്ള വിശ്വാസങ്ങളേയും ഒരു വ്യക്തിയോട് 'നിങ്ങള്‍ക്ക് ആത്മഹത്യാ ചിന്തയുണ്ടോ' എന്ന് ചോദിക്കുന്നത് അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചേക്കും എന്ന തരത്തിലുള്ള അബന്ധധാരണകളേയും നേരിടേണ്ടതുണ്ട്. മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത് ആത്മഹത്യ പെട്ടെന്നങ്ങ് സംഭവിക്കുന്നതല്ല എന്നാണ്. സാധാരണയായി ഒരു വ്യക്തിയെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്ന ചില സംഭവങ്ങളോ അല്ലെങ്കില്‍ ഒരു വ്യക്തി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടം തന്നെയോ ഉണ്ടാകുമെന്നും അവര്‍ പറയുന്നു. അതിനാല്‍ തീവ്രദുഃഖവും മാനസിക സംഘര്‍ഷവും മറ്റും അനുഭവിക്കുന്ന വ്യക്തികളെ കണ്ടെത്താന്‍ സ്ഥാപനത്തിനായാല്‍ അത്തരം വ്യക്തികള്‍ക്ക് പ്രശ്നങ്ങളെ അതിജീവിക്കാന്‍ എന്ത് സഹായമാണോ ആവശ്യമുള്ളത് അത് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാപനത്തിന് സാധിക്കും.

തൊഴിലാളികള്‍ക്കിടയില്‍ തീവ്രദുഃഖവും മാനസിക സംഘര്‍ഷവും അനുഭവിക്കുന്നവരെ തിരിച്ചറിയുന്നതിനുള്ള ഫലപ്രദമായ മറ്റൊരു മാര്‍ഗം ആത്മഹത്യയെ പ്രതിരോധിക്കുന്ന 'കാവല്‍ക്കാര്‍' (ഗേറ്റ്കീപ്പര്‍) ഉണ്ടായിരിക്കുക എന്നതാണ്. കാവല്‍ക്കാര്‍' (ഗേറ്റ്കീപ്പര്‍) എന്നാല്‍ തീവ്രദുഃഖത്തിന്‍റെ അല്ലെങ്കില്‍ മാനസിക സംഘര്‍ഷത്തിന്‍റെ സൂചനകള്‍ കണ്ടെത്താനും അതുള്ളവര്‍ക്ക് പ്രാഥമികമായ വൈകാരിക പിന്തുണ നല്‍കാനും അവരെ കൂടുതല്‍ സഹായം തേടുന്നതിനായി ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ അടുത്തേക്ക് വിടാനും പരിശീലനം നേടിയിട്ടുള്ളവരാണ് (ഇയാള്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍ ആയിരിക്കണം എന്നില്ല). സ്ഥാപനത്തിന് അവരുടെ തൊഴിലാളികള്‍ക്ക് ഗേറ്റ്കീപ്പര്‍മാര്‍ ആകുന്നതിനുള്ള പരിശീലനം കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അപായ സൂചനകള്‍ പിടിച്ചെടുക്കുന്നതിന് കഴിവുള്ളവരുടെ ഒരു വലിയ ശൃംഖല സൃഷ്ടിക്കാനാകും. നിംഹാന്‍സ് സെന്‍റര്‍ ഫോര്‍ വെല്‍ബീയ്ങ് ഗേറ്റ്കീപ്പര്‍മാരാകുന്നതിനുള്ള പരിശീലനം കൊടുക്കുന്ന പരിപാടികള്‍ നടത്തുന്നുണ്ട്. ഈ പരിപാടിയില്‍ സഹപ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ പിന്തുണ കൊടുക്കുന്നതിന് സഹായിക്കുന്ന വിവരങ്ങളും ഗേറ്റ്കീപ്പര്‍മാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപനത്തിന് ഒരു പെരുമാറ്റച്ചട്ടം അല്ലെങ്കില്‍ ശുപാര്‍ശചെയ്യപ്പെട്ടിട്ടുള്ള കര്‍മ്മ പദ്ധതി പ്രാബല്യത്തിലുണ്ടായിരിക്കണം. അതായത് - ഒരു വ്യക്തി കടുത്ത ദുഃഖം അനുഭവിക്കുന്നു, അല്ലെങ്കില്‍ മാനസിക സംഘര്‍ഷത്തിലാണ്, അല്ലെങ്കില്‍ ആത്മഹത്യാ ചിന്ത പുലര്‍ത്തുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ എന്ത് ചെയ്യണം? ഒരാള്‍ ആത്മഹത്യയ്ക്ക് വഴങ്ങിയേക്കാവുന്ന തരത്തിലുള്ള അപകടകരമായ അവസ്ഥയിലാണ്, അല്ലെങ്കില്‍ സഹായം ലഭ്യമാക്കേണ്ട സാഹചര്യത്തിലാണ് എന്ന് കണ്ടാല്‍ തുടര്‍ന്ന് എന്താണ് ചെയ്യേണ്ടത്? ഒരു ആത്മഹത്യ സംഭവിച്ചാല്‍ എന്ത് ചെയ്യണം? - എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ഒരു കര്‍മ്മ പദ്ധതിയുണ്ടായിരിക്കണം. ഏതൊരു മാനസികാരോഗ്യ, ആത്മഹത്യാ പ്രതിരോധ പരിപാടിയുടേയും അഭിഭാജ്യ ഘടകമായി, തങ്ങള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ തൊഴിലാളികള്‍ക്ക് സമീപിക്കാവുന്ന തരത്തില്‍ ഒരു മുഴുവന്‍ സമയ അല്ലെങ്കില്‍ പാര്‍ട്ട്ടൈം മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ഉണ്ടായിരിക്കണം.

ഈ വിദഗ്ധനെ ആവശ്യമുള്ളപ്പോള്‍ കണ്ട് സംസാരിക്കാന്‍ തൊഴിലാളികള്‍ക്ക് അവസരം ഉണ്ടാകണം. അവര്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമെങ്കില്‍ അവരെ അത് ലഭിക്കുന്ന സ്ഥലത്തേക്ക് അയക്കാന്‍ കഴിയുന്നയാളുമായിരിക്കണം. അതുപോലെ തന്നെ ഈ വിദഗ്ധന്‍ പ്രശ്നങ്ങള്‍ക്ക് കീഴ്പ്പെടാന്‍ ഇടയുള്ളവരെ, തീവ്രദുഃഖം അല്ലെങ്കില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ കണ്ടെത്താനും അവര്‍ക്ക് കഴിയുന്നത്ര നേരത്തേ സഹായം ലഭ്യമാകുമെന്ന് ഉറപ്പാക്കാനും സ്ഥാപനത്തെ സഹായിക്കാന്‍ കഴിയുന്നയാളുമായിരിക്കണം. അതുപോലെ തന്നെ ഇ എ പി സംവിധാനത്തില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കൂടി ഉള്‍പ്പെടുത്തുന്നതിനായി ഇ എ പി സേവനം നല്‍കുന്നവരുമായി ഒരു കൂട്ടുകെട്ട് ഉണ്ടാക്കാനും സ്ഥാപനത്തിന് കഴിയും. തൊഴിലാളികള്‍ക്ക് സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന മാനസികാരോഗ്യ, ആത്മഹത്യാ പ്രതിരോധ സഹായങ്ങളെക്കുറിച്ച് പോസ്റ്ററുകള്‍, ലഘുലേഖകള്‍, ഇന്‍റര്‍നെറ്റില്‍ പ്രധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്ന നോട്ടീസുകള്‍, അല്ലെങ്കില്‍ മാനേജര്‍- തൊഴിലാളി, എച്ച് ആര്‍- തൊഴിലാളി മീറ്റിംഗുകളിലുള്ള ചര്‍ച്ചകള്‍ എന്നിവയിലൂടെ വ്യക്തമായ വിവരം നല്‍കാന്‍ സാധിക്കും. ഇത് ആത്മഹത്യാ ചിന്ത പുലര്‍ത്തുന്ന തൊഴിലാളികളെ പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനും സഹായം തേടുന്നതിനും പ്രേരിപ്പിക്കും. തങ്ങളുടെ പ്രശ്നം എത്രമാത്രം സ്വകാര്യതയോടെയും ജാഗ്രതയോടെയുമാണ് കൈകാര്യം ചെയ്യപ്പെടുക എന്ന കാര്യത്തില്‍ ഉത്കണ്ഠയുള്ളതിനാല്‍ മിക്കവാറും സഹായം ആവശ്യമുള്ള തൊഴിലാളികള്‍ പോലും അതാവശ്യപ്പെടാന്‍ മടിക്കുന്നതായാണ് കാണുന്നത്. അതിനാല്‍ ആത്മഹത്യാ പ്രതിരോധ പരിപാടിയില്‍ തൊഴിലാളികളുടെ ഈ ഉത്കണ്ഠയെ വകവെച്ചുകൊണ്ട് അവരുടെ സ്വകാര്യത സംരക്ഷിക്കും എന്ന വകുപ്പുകൂടി ഉള്‍ക്കൊള്ളിച്ചിരിക്കണം.തൊഴിലാളികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ആരോടായിരിക്കും വെളിപ്പെടുത്തുക? ഏത് സാഹചര്യത്തിലായിരിക്കും ഈ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നത്? ഒരു തൊഴിലാളിക്ക് മാനസികാരോഗ്യ പ്രശ്നം അല്ലെങ്കില്‍ ആത്മഹത്യാ ചിന്ത ഉണ്ടെങ്കില്‍ അത് അവരുടെ ഔദ്യോഗിക സ്ഥാനത്തെ അല്ലെങ്കില്‍ ജോലിയുടെ സുരക്ഷിതത്വത്തെ എങ്ങനെ ബാധിക്കും ഇക്കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ വിവരം സ്ഥാപനം തങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധവെയ്ക്കുന്നു എന്നും തങ്ങളുടെ പ്രശ്നം സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യപ്പെടുമെന്നും അതിനാല്‍ മാനസികാരോഗ്യ പ്രശ്നത്തിന്‍റെ പേരില്‍ തങ്ങള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരില്ലെന്നുമുള്ളകാര്യത്തില്‍ കൂടുതല്‍ ഉറപ്പ് കൊടുക്കും. ഇത് ആവശ്യമുള്ളപ്പോള്‍ സഹായം ചോദിക്കാന്‍ അവരെ പ്രേരിപ്പിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (7 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (7 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (7 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (7 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (7 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (8 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (8 hours ago)

Malayali Vartha Recommends