Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വനിതാ പോലീസുകാരുടെ വാട്‌സ്ആപ്പിലേക്കും മറ്റും അശ്‌ളീല വീഡിയോകള്‍ അയച്ചു കൊടുത്ത് ഹരം കണ്ടെത്തും, പുരുഷന്മാർക്ക് കണ്ണുപൊട്ടുന്ന പച്ചത്തെറി!! ജോസിന്റെ ലീലാവിലാസത്തിൽ സഹികെട്ട് ഉന്നതർ; കഴക്കൂട്ടം സ്വദേശിനിയായ യുവാവിനെ ഒടുവില്‍ പോലീസ് പൊക്കിയതിങ്ങനെ...

25 NOVEMBER 2019 03:52 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയതിന് പണ്ടു പിടിച്ചതിന്റെ കലിപ്പു തീര്‍ക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വനിതാ പോലീസുകാരോട് അശ്ലീലം പറഞ്ഞിരുന്ന യുവാവിനെ ഒടുവില്‍ പോലീസ് തന്നെ പൊക്കി. കഴിഞ്ഞ മൂന്ന് മാസമായി തൃശ്ശൂരിലെ വനിതാ പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് നിരന്തരം വിളിച്ച് കേട്ടാൽ ചെവിക്കല്ല് പോകുന്ന തരത്തിലെ തെറി വിളിച്ച് ‘മനസുഖം’ കണ്ടെത്തിയിരുന്ന യുവാവിനെയാണ് പോലീസ് ഒടുവിൽ പിടികൂടിയിരിക്കുന്നത്. തീക്കട്ടയിലും ഉറുമ്പ് അരിക്കുക എന്നതുപോലെ, ഒരാൾ നിരന്തരം വനിതാ സ്റ്റേഷനിലേക്കു വിളിക്കുകയും കോൾ അറ്റൻഡ് ചെയ്താൽ ഉടൻ നിർത്താതെ തെറി വിളിക്കുകയും ചെയ്യും. ഈ കോൾ പതിവായതോടെ വനിതാ ഉദ്യോഗസ്ഥർ പിന്നെ ഫോൺ തന്നെ എടുക്കാതെയായി.

പിന്നീടും തെറിവിളിക്കാനായി മാത്രം ആ കോൾ നിരന്തരം വന്നുകൊണ്ടിരുന്നു. ഫോൺ നിർത്താതെ ചിലച്ചപ്പോഴെല്ലാം മറുതലയ്ക്കൽ തെറിവിളിക്കാൻ വെമ്പി നിൽക്കുന്ന ആ അജ്ഞാതനായിരുന്നു. രാത്രി വൈകി വരെ ഇതു തന്നെയായിരുന്നു പതിവ്. ലാൻഡ് ഫോണിലെ ഫോൺ ശല്യം കോളെടുക്കാതെയായതോടെ വനിതാ ഉദ്യോഗസ്ഥരുടെ പേഴ്‌സണൽ മൊബൈൽ ഫോണുകളിലേക്കായി. നിരന്തരം വിളി വന്നതോടെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ തലവേദനയായി. ഒടുവിൽ സഹികെട്ട് അവർ സൈബർ സെല്ലിന് വിവരങ്ങൾ കൈമാറി. ഇതോടെയാണ് തെറി വിളിയുടെ ആശാൻ തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനെ പോലീസ് തിരിച്ചറിയുന്നത്. ഇനിയും വലവിരിച്ചില്ലെങ്കിൽ തെറി വിളിക്ക് ആക്കം കൂടിയാലോ എന്ന് ഭയന്ന് പോലീസ് ഒടുവിൽ യുവാവിനെ അങ്ങ് പൊക്കി.

വനിതാ സിവില്‍ പോലീസുകാര്‍ മുതല്‍ ഉയര്‍ന്ന വനിതാ ഐപിഎസ് പോലീസ് ഉദ്യോഗസ്ഥരെ വരെ വിടാതിരുന്ന തിരുവനന്തപുരം സ്വദേശി ജോസ് എന്ന 29 കാരനാണ് പിടിയിലായത്. വനിതാ പോലീസുകാരുടെ വാട്‌സ്ആപ്പിലേക്കും മറ്റും അശ്‌ളീല വീഡിയോകള്‍ അയച്ചു കൊടുക്കന്നതും ഇയാളുടെ പതിവ് പരിപാടിയായിരുന്നു. സൈബര്‍ പോലീസിന്റെ സഹായമുണ്ടായെങ്കിലും മൊബൈല്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റിയതും വീട്ടില്‍ സ്ഥിരമായി താമസിക്കാത്തതുമാണ് ഇയാളെ പിടികൂടാന്‍ മൂന്ന് മാസമെടുത്തത്. കഞ്ചാവിന്റെ ലഹരിയിലാണ് പ്രതി വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ വരെ ജോസ് ഫോണില്‍ തെറി വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം തുമ്പ സ്വദേശിയായ ഇയാള്‍ മരിയന്‍ എഞ്ചിനീയറിംഗ് കോളേജിന് സമീപം പുറമ്പോക്കിലാണ് താമസം. നഗരത്തിലെ വനിതാ സ്‌റ്റേഷനിലെ ലാന്റ് ഫോണിലേക്ക് വിളിച്ച് ഒരാള്‍ പതിവായി അസഭ്യം പറയുന്നതായി സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എസിപി നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള വനിതാ പോലീസുകാരുടെ ഫോണിലേക്കും വിളി ചെല്ലുന്നതായി മനസ്സിലാക്കി. പിങ്ക് പോലീസിനെയും വനിതാ സ്‌റ്റേഷനിലെ പോലീസുകാരെയും വിട്ടിരുന്നില്ല. വനിതാ സെല്ലിലെ നമ്പറിലേക്കും വിളിയെത്തിരുന്നു.

എടുക്കുന്നത് വനിതാ പോലീസുകാരാണെങ്കില്‍ അശ്‌ളീലം പറയും. പുരുഷന്മാര്‍ ആണെങ്കില്‍ കണ്ണുപൊട്ടുന്ന അസഭ്യമാകും പറയുക. ഐപിഎസുകാരായ പോലീസുകാരെ പോലും വിട്ടില്ല. വനിതാ ഐപിഎസുകാരുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് അതിലേക്ക് വാട്‌സ്ആപ്പ് വഴി അശ്‌ളീല വീഡിയോ അയച്ച സംഭവം കൂടി ആയതോടെയാണ് ഇയാളെ പോലീസ് പൊക്കിയത്. പോലീസ് ഡയറിയില്‍ നിന്നും മറ്റു വിവിധ പോലീസ് സ്‌റ്റേഷനിലെ നമ്പറുകള്‍ കണ്ടെത്തി ഫോണ്‍ വിളിക്കുന്നതായിരുന്നു ഇയാളുടെ രീതി. ജോസ് റിമാൻഡിലായാൽ കുറച്ചു ദിവസത്തേയ്ക്ക് എങ്കിലും തെറിവിളിയിൽ നിന്നും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥർ. പരാതി ലഭിച്ച് പോലീസ് ഇയാളുടെ ഒരു നമ്പർ കണ്ടെത്തി ആളുടെ അടുത്തെത്തുമ്പോഴേക്കും പോലീസിന്റെ വലയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടും അതായിരുന്നു ജോസിന്റെ രീതി. മൂന്നു മാസത്തെ അലച്ചിലിന് ഒടുവിൽ ജോസിന്റെ പുറകെയായിരുന്ന പോലീസ് തിരുവനന്തപുരത്തെ തുമ്പയിലെ വീട്ടിൽ നിന്നു തന്നെ പ്രതിയെ പിടികൂടി. ഇയാൾ വീട്ടിൽ എത്തിയെന്ന് അറിഞ്ഞ് പോലീസ് പാഞ്ഞെത്തുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിന് മുമ്പ് ജോസിനെ 19 തവണ പിടികൂടിയിട്ടുണ്ടെന്ന് ക്രൈം റെക്കോർഡുകൾ തെളിയിക്കുന്നു. ഈ കേസുകളിലായി പലതവണ ശിക്ഷിക്കപ്പെട്ടു. പക്ഷേ, തെറിവിളിക്ക് മാത്രം ഒരു കുറവും സംഭവിച്ചില്ല. അവിവാഹിതനായ ജോസ് ഐടിസി വിദ്യാഭ്യാസ യോഗ്യതയും ഉള്ള വ്യക്തിയാണ്. ഇടയ്ക്കിടെ പണിയ്ക്കു പോകാറുമുണ്ട്.

നാട്ടിലും ജോസിന്റെ ഫോൺവിളി കുപ്രസിദ്ധിയാർജ്ജിച്ചതാണ്. അതേസമയം, എന്തിനാണ് ഇങ്ങനെ ഫോണിൽ വിളിച്ച് തെറി വിളിക്കുന്നതെന്ന പോലീസിന്റെ ചോദ്യത്തിന് ജോസിന്റെ മറുപടി ”ഒരു സുഖം” എന്ന ലളിതമായ രണ്ട് വാക്കാണ്. പിങ്ക് പോലീസ്, വനിതാ പോലീസ് തുടങ്ങിയ സ്റ്റേഷൻ നമ്പറുകൾ കണ്ടാൽ ഫോൺ ചെയ്യാൻ തോന്നുമെന്നാണ് ചോദ്യംചെയ്യലിൽ പറയുന്നത്. എത്രയൊക്കെ ഫോൺ ചെയ്യേണ്ടെന്നു തീരുമാനിച്ചാലും വനിതാ സ്റ്റേഷന്റെ നമ്പറിലേക്ക് വിളിക്കാൻ തോന്നുമത്രേ. ഓരോ തവണ പിടിക്കപ്പെടുമ്പോഴും ഇനി ഫോൺ ഉപയോഗിക്കരുതെന്ന പതിവു ഉപദേശം നൽകി വിടും. പുറത്തിറങ്ങിയാൽ പുതിയ നമ്പറിൽ പുതിയ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് ജോസിന്റെ തെറിവിളി എത്തുമെന്ന് മാത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (7 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (7 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (7 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (7 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (7 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (8 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (8 hours ago)

Malayali Vartha Recommends