കാഞ്ഞിരക്കുറ്റിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം.... 26 പേര്‍ക്ക് പരിക്ക്

കാഞ്ഞിരക്കുറ്റിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 26 പേര്‍ക്ക് പരിക്ക്. ഇതില്‍ എടപ്പാള്‍ ദാറുല്‍ ഹിദായ സ്‌കൂള്‍ അധ്യാപിക കോക്കൂര്‍ സ്വദേശി ശരണ്യ (27), എട്ടാംക്ലാസ് വിദ്യാര്‍ഥി കോക്കൂര്‍ ഓണപ്പറമ്ബില്‍ ഷിഫ (13) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 7.55-നാണ് അപകടം. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഗംഗ ബസും തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന അവാഫി ബസുമാണ് കൂട്ടിയിടിച്ചത്.
തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























