വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ല; പരാതിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി

വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി ഒരാൾ. എടക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പരാതി നൽകിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സമൂമാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. അജി തോമസിന്‍റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ എത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ലോക് സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരിച്ചത്. ഒക്ടോബർ മുപ്പതിനായിരുന്നു രാഹുൽ ഗാന്ധി വിദേശത്തേക്ക് ചെന്നത്. സാമ്പത്തിക മാന്ദ്യത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തിപ്പെടുന്ന സമയത്തായിരുന്നു രാഹുലിന്‍റെ വിദേശ യാത്ര വലിയ വിമർശനങ്ങൾക്ക് വഴി വച്ചത്. ഇതിനൊക്കെ പിന്നാലെയാണ് രാഹുലിനെ കാണാനില്ല എന്ന പരാതി വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























