വിദ്യാര്‍ഥികളെ ഉപയോഗിച്ച് സ്‌കൂള്‍ പരിസരം ശുചീകരിക്കുന്നതിനെതിരെ കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ഥികളെ ഉപയോഗിച്ച് സ്‌കൂള്‍ പരിസരം ശുചീകരിക്കുന്നതിനെതിരെ കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാലയവും പരിസരവും വിഷമുക്തവും വൃത്തിയുള്ളതും ആക്കി മാറ്റുന്നതിനുള്ള നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ഡി ഡി ഇമാര്‍ മുഖാന്തരം സ്‌കൂളുകള്‍ക്ക് നല്‍കി.
സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് നിര്‍ദേശം. വിദ്യാര്‍ഥികളെ കൊണ്ട് പുല്ല് പറിപ്പിക്കുക, സ്‌കൂള്‍ പരിസരം വൃത്തിയാക്കിക്കുക എന്നീ ജോലികള്‍ ചെയ്യിക്കരുതെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കി. എല്ലാ ക്ലാസ് മുറികളിലും വിഷ ജന്തുക്കള്‍ വരുന്നതിനുള്ള സാധ്യതകളുണ്ടോ എന്ന് പരിശോധിക്കണം.
ഇങ്ങനെ സാഹചര്യമുണ്ടെങ്കില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം പ്രത്യേകം ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഡി ഡി ഇമാരുടെ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























