ഇന്നോവ ക്രിസ്‌റ്റ വാഹനത്തിലെത്തിയ മൂവർ സംഘം നിർത്താതെ ഹോണടിച്ചിട്ടും മുമ്പിൽ കിടന്ന കാർ എടുത്തില്ല; ഡ്രൈവിംഗ് സീറ്റില്‍ നിന്ന് സഹോദരനെ ഡോര്‍ തുറന്ന് പിടിച്ചു പുറത്തിറക്കി കയ്യേറ്റം ചെയ്ത യുവാക്കളെ ചോദ്യം ചെയ്ത പ്രതിശ്രുത വധുവിനെ കയ്യിൽ കടന്നുപിടിച്ച് തെറിവിളിച്ചും, ഭീഷണി മുഴക്കിയും നടുറോഡിൽ അഴിഞ്ഞാട്ടം

മദ്യ ലഹരിയിൽ പ്രതിശ്രുത വധുവിനെയും സഹോദരനെയും ആക്രമിക്കാൻ ശ്രമിച്ച യുവാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഇന്നലെ വൈകിട്ട് 5. 10 ന് താലൂക്ക് കച്ചേരി ജംഗ്‌ഷനിലെ ട്രാഫിക് സിഗ്നലിലായിരുന്നു നാടകീയ രംഗങ്ങള്‍. വിവാഹം ഉറപ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയും സഹോദരനും ഷോപ്പിംഗിനായി സമീപത്തെ മാളിലേക്ക് പോകാന്‍ ഊഴം കാത്ത് ട്രാഫിക് സിഗ്നലില്‍ കാത്ത് കിടക്കുകയായിരുന്നു.
ഈ സമയം തന്നെ തൊട്ടുപിന്നാലെ ഇന്നോവ ക്രിസ്‌റ്റ വാഹനത്തിലെത്തിയ മൂന്ന് പേര്‍ നിറുത്താതെ ഹോണ്‍ മുഴക്കി. പെട്ടന്ന് തന്നെ ഇന്നോവയില്‍ നിന്നിറങ്ങിയ മൂവര്‍ സംഘം ഡ്രൈവിംഗ് സീറ്റില്‍ നിന്ന് യുവാവിനെ ഡോര്‍ തുറന്ന് പിടിച്ചു പുറത്തിറക്കി കൈയേറ്റം ചെയ്‌തു. ഇതിനെ ചോദ്യം ചെയ്‌തു പുറത്തിറങ്ങിയ പ്രതിശ്രുത വധുവിന്റെ കൈയില്‍ കടന്നു പിടിച്ചു ഉച്ചത്തില്‍ തെറി വിളിച്ചു.
ഈ സമയം ട്രാഫിക് മൊബൈല്‍ സംഘവും കണ്‍ട്രോള്‍ റൂം പാര്‍ട്ടിയും സ്ഥലത്ത് എത്തിയെങ്കിലും മദ്യ ലഹരിയിലായിരുന്ന മൂന്ന് പേരും നടുറോഡില്‍ പെണ്‍കുട്ടിയെയും സഹോദരനെയും തടഞ്ഞു നിർത്തി അഴിഞ്ഞാട്ടം തുടർന്നു. ഒടുവില്‍ പൊലീസ് ബലപ്രയോഗത്തിലൂടെ അക്രമികളെ കീഴടക്കി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.കൊല്ലം കരിക്കോട് പേരൂര്‍ സ്വദേശികളായ സുജിത്ത്, ശ്യാം , അഖില്‍ എന്നിവരാണ് പിടിയിലായത്.
https://www.facebook.com/Malayalivartha

























