സ്ത്രീകള്‍ ഉള്‍പ്പടെ പത്ത് പേർ ചേർന്ന് യുവാവിനെ നഗ്നനാക്കി ക്രൂരമായി തല്ലിച്ചതച്ച് ഇടത് കൈ തല്ലിയൊടിച്ചു; സദാചാര ഗുണ്ടായിസത്തിൽ പരുക്കേറ്റ യുവാവ് മേപ്പാടി വിംസ് ആശുപത്രിയില്‍: ഭര്‍ത്താവിനെതിരെ ഒരു സംഘം ആളുകള്‍ നടത്തിയയത് ക്രൂര മർദ്ദന മുറകളെന്ന് ഭാര്യ: വർഷങ്ങളായി അറിയാവുന്ന ചെറുപ്പക്കാരനാണ് യുവാവെന്ന് നാട്ടുകാർ

സുല്‍ത്താന്‍ ബത്തേരി വാകേരി നിരപ്പേല്‍ സ്വദേശിയായ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. സ്ത്രീകള്‍ ഉള്‍പ്പടെ പത്ത് പേർ ചേർന്നാണ് യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചത്. യുവാവിന്റെ ഇടത് കൈ ആള്‍ക്കൂട്ടം തല്ലിയൊടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തതായി മീനങ്ങാടി പൊലീസ് പറഞ്ഞു.
ക്രൂരമായ മര്‍ദനമാണ് തന്റെ ഭര്‍ത്താവിനെതിരെ ഒരു സംഘം ആളുകള്‍ നടത്തിയതെന്ന് മര്‍ദ്ദനമേറ്റ യുവാവിന്റെ ഭാര്യയും പറഞ്ഞു. യുവാവിനെതിരെ നടന്നത് സദാചാര ഗുണ്ടാ ആക്രമണം തന്നെയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തങ്ങള്‍ക്ക് വര്‍ഷങ്ങളായി അറിയാവുന്ന ഒരു ചെറുപ്പക്കാരനാണ് ഇയാളെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha

























