നാടിനെ ഞെട്ടിച്ച് ഒരു തേപ്പ് കഥ; മുഹൂർത്തസമയം എത്തിയ കാമുകിയുടെ കണ്ണുവെട്ടിച്ച് വരൻ മുങ്ങിയത് ഇങ്ങനെ...

കാമുകന്റെ വിവാഹ ദിവസം മുഹൂർത്ത സമയം കാമുകി വിവാഹമണ്ഡപത്തിലെത്തി. ഇതു കണ്ട വരന്‍ കാര്യം അത്ര പന്തിയല്ലെന്ന് മനസിലാക്കി വധുവിനെ താലി ചാര്‍ത്തി സ്ഥലം കാലിയാക്കിയിരുന്നു. ഞാറാഴ്ച രാവിലെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം അരങ്ങേറിയിരുന്നത്. വരന്റെ തിടുക്കമാണ് നാട്ടുകാരിൽ സംശയം ഉളവാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് കാര്യങ്ങളിലേക്ക് എത്തിച്ചത്.
പുന്നുളം സ്വദേശിയായ യുവാവും ആയയില്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടക്കുന്നിതിടെയാണ് വരന്റെ മുന്‍കാമുകി തന്നെ ചതിച്ചെന്ന വാദവുമായി രംഗത്ത് എത്തിയത്. വരന്‍ തന്നെ വിവാഹം ചെയ്തതാണെന്നായിരുന്നു യുവതി ഉന്നയിച്ച ആദ്യത്തെ വാദം. എന്നാല്‍ യുവതിയുമായി പരിചയം മാത്രമേ ഉള്ളുവെന്നും വിവാഹം ചെയിതിട്ടില്ലെന്നും വരന്‍ ഉറപ്പിച്ചു പറഞ്ഞതോടെ വിവാഹ മണ്ഡപത്തില്‍ നേരിയ തോതില്‍ വാക്കു തര്‍ക്കങ്ങൾക്ക് വഴി വച്ചിരുന്നു.
ഇതേതുടർന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയിരുന്നു. വിവാഹം ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മതിയായ രേഖകള്‍ നല്‍കുവാന്‍ യുവതിക്ക് സാധിച്ചില്ല എന്നത് അന്ത്യം കുറിച്ചു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പിലാക്കിയിരുന്നു. എന്നാൽ താലികെട്ടി വധുവിനെയും കൊണ്ട് വരന്‍ സ്ഥലം വിട്ടെങ്കിലും പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























