ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി; പാസ്പോർട്ട് താൽക്കാലികമായി വിട്ടു കൊടുക്കാൻ കോടതി നിർദേശിച്ചു

നടൻ ദിലീപിന്റെ പാസ്പോർട്ട് താൽക്കാലികമായി വിട്ടു കൊടുക്കാൻ കോടതി നിർദേശിച്ചു. പുതിയ സിനിമയുടെ പ്രചാരണ പരിപാടികൾക്കായിട്ടാണ് വിദേശത്ത് പോകണമെന്ന ആവശ്യം ദിലീപ് ഉയർത്തിയത്. ഇത് അംഗീകരിച്ചായിരുന്നു ഉത്തരവ് ഇറക്കിയത് .വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സി.ബി.ഐ കോടതി അപേക്ഷ അനുവദിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ദിലീപിന്റെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡിസംബർ രണ്ടിന് പാസ്പോർട്ട് തിരികെ കോടതിയിൽ ഏല്‍പിക്കാനും നിർദേശം നൽകി.
https://www.facebook.com/Malayalivartha

























