Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചന്ദ്രബോസിനെ പോലെ ഇവിടെ ഇനിയുമേറെ പേരുണ്ട്...

21 FEBRUARY 2015 12:23 PM IST
മലയാളി വാര്‍ത്ത.

നല്ലകാലമത്രയും രാജ്യത്തെ സേവിക്കുന്ന വിമുക്ത ഭടന്മാരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് അറിയണമെങ്കില്‍ നിഷാം ചവിട്ടിക്കൊന്ന ചന്ദ്രബോസിന്റെ അവസ്ഥ മനസിലാക്കണം. കര-നാവിക- വ്യോമ സേനകളില്‍ നിന്നും മറ്റ് പല സേനാ വിഭാഗങ്ങളില്‍ നിന്നും വിരമിച്ചെത്തുന്ന വിമുക്ത ഭടന്മാരുടെ ജീവിതാശ്രയം സെക്യൂരിറ്റി പണിയാണ്.
നേരത്തെ പൊതു മേഖലാ ബാങ്കുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങലും വിമുക്ത ഭടന്മാരെ തങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചിരുന്നു. എന്നാല്‍ പതിയെ പതിയെ ആ പതിവ് നില്‍ക്കുകയായിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ഇന്ന് വിമുക്ത ഭടന്മാര്‍ക്ക് വേണ്ടത്ര ജോലി സാധ്യതയില്ല.
അങ്ങനെയാണ് വിമുക്ത ഭടന്മാര്‍ തന്നെ നേതൃത്വം നല്‍കുന്ന സെക്യൂരിറ്റി ഏജന്‍സികള്‍ സംസ്ഥാനത്ത് സജീവമായത്.. ഇവര്‍ വിമുക്ത ഭടന്മാരെയും മറ്റുള്ളവരെയും സെക്യൂരിറ്റി ഗാര്‍ഡുമാരായി ജോലിയില്‍ പ്രവേശിപ്പിക്കും. 5000 മുതല്‍ 7000 വരെയാണ് മാസശമ്പളം. 14 മണിക്കൂറെങ്കിലും ജോലി ചെയ്യണം. സ്വകാര്യ സ്ഥാപനങ്ങള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ഫ്‌ളാറ്റുകള്‍, സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിലാണ് സാധാരണ ഇവരെ നിയമിക്കാറുള്ളത്. അതേ സമയം തൊഴില്‍ ദാതാവില്‍ നിന്നും സെക്യൂരിറ്റി ഏജന്‍സികള്‍ ആളൊന്നിന് 10,000 രൂപ വരെ വാങ്ങുന്നുണ്ട്. എന്നാല്‍ ഗാര്‍ഡുമാര്‍ക്ക് നല്‍കുന്നത് 5000-7000 രൂപ വരെ മാത്രം.
ഇ.പി.എഫ് , ഇ.എസ്. ഐ തുടങ്ങി ഒരു ആനുകൂല്യവും ഗാര്‍ഡുമാര്‍ക്ക് നല്‍കാറില്ല. സമയമത്രയും ജോലി ചെയ്തില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ വേറെയുമുണ്ട്. സ്വകാര്യ വ്യക്തികളും ഏജന്‍സികളില്‍ നിന്നും ഗാര്‍ഡുമാരെ നിയമിക്കാറുണ്ട്. ഇവര്‍ വീടു പണി വരെ ചെയ്യേണ്ടി വരും. ആട്ടും തുപ്പും വേറെ. ജോലി സ്ഥലങ്ങളില്‍ ഇവര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലം നല്‍കാറില്ല. ക്ഷീണം കൊണ്ട് രാത്രി ഉറങ്ങിപോയാല്‍ ജോലി പോകും.
യാതൊരു വിധത്തിലുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഇവര്‍ക്ക് നല്‍കാറില്ല. ഫ്‌ളാറ്റുകളില്‍ അര്‍ദ്ധ രാത്രി എത്തുന്നവര്‍ക്ക് ഗേറ്റ് തുറന്നു കൊടുത്തില്ലെങ്കില്‍ തെറി കേള്‍ക്കും. ജോലിക്ക് യാതൊരു അച്ചടക്കവുമില്ല. ആരുടെയും സംരക്ഷണവുമില്ല. ഏജന്‍സിയെ വിവരം അറിയിച്ചാല്‍ അവര്‍ കൈമലര്‍ത്തും. രാത്രി ജോലി സ്ഥലത്ത് മോഷണം നടന്നാല്‍ അതിനും ഉത്തരം പറയേണ്ടി വരും.
നിഷാം ചവിട്ടിക്കൊന്ന ചന്ദ്രബോസ് സെക്യൂരിറ്റി ഏജന്‍സി വഴി നിയമിതനായ ഗാര്‍ഡാണ്. ചന്ദ്രബോസ് മരിച്ചു. കുടുംബത്തിന്റെ ആശ്രയമറ്റു. വാര്‍ത്തകളില്‍ നിന്നും പുറത്താകുന്നതോടെ ചന്ദ്രബോസിന്റെ കുടുംബവും വഴിയാധാരമാകും.
സ്വകാര്യ സ്‌കൂള്‍ അധ്യാപകരെയും സ്വകാര്യാശുപത്രി ജീവനക്കാരെയും കുറിച്ച് കണ്ണീരൊഴുക്കുന്ന സര്‍ക്കാര്‍ ഏന്തേ ഇവരെ കാണാതെ പോകുന്നു?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (3 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (16 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (33 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends