Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിഎസിന്റെ കത്ത് ചോര്‍ത്തിയത് പിബി അംഗമെന്ന് റിപ്പോര്‍ട്ട്

21 FEBRUARY 2015 01:36 PM IST
മലയാളി വാര്‍ത്ത.

വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്ത് ചോര്‍ത്തി മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് പിബി അംഗമെന്ന് സൂചന. കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വിഎസ് ആണെന്ന് കഴിഞ്ഞ ദിവസം സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് കൊണ്ട് പിണറായി പറഞ്ഞിരുന്നു. എന്നാല്‍ വിഎസ് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അറിയുന്നത്.
കേരളത്തില്‍ നിന്നല്ല കത്ത് ചോര്‍ന്നതെന്നും ഡല്‍ഹിയിലാണ് ഇത് സംഭവിച്ചിരിക്കുന്നുമാണ് വിവരം. സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്ത് അല്‍പം മാറ്റങ്ങള്‍ വരുത്തിയാണ് വി.എസ് പി.ബി. അംഗങ്ങള്‍ക്ക് നല്‍കിയത്. അതാണ് ചോര്‍ന്നിരിക്കുന്നത്. കേരള നേതാക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ഒരു പി.ബി അംഗമാണ് പത്രത്തിന് വി.എസിന്റെ കത്ത് ചോര്‍ത്തി നല്‍കിയെന്നാണ് സംശയം. ചില നേതാക്കളെങ്കിലും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നു.
വി.എസോ വി.എസിന്റെ ഓഫീസോ കത്ത് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ ഉറപ്പിച്ചുപറയുന്നത്. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്ന ഒരു പത്രത്തിന് ഒരിക്കലും കത്ത് ചോര്‍ത്തി നല്‍കാന്‍ വി.എസോ അദ്ദേഹത്തിന്റെ ഓഫീസോ തയാറാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലുള്ള ഒരു പി.ബി അംഗമാണ് ഈ കടുംകൈ ചെയ്തതെന്നാണ് ചില നേതാക്കളെങ്കിലും വിശ്വസിക്കുന്നത്. എന്നാല്‍, അതൊന്നും പുറത്തുപറയാന്‍ അവര്‍ തയാറാല്ല. അതേസമയം വി.എസ്.അച്യുതാനന്ദന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചന. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ അദ്ദേഹം കേന്ദ്ര നേതാക്കളോടും വ്യക്തമാക്കി. താന്‍ മുന്നോട്ടുവച്ചത് പാര്‍ട്ടിയുടെ നിലനില്‍പിനായുള്ള നിര്‍ദ്ദേശങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായും സൂചനയുണ്ട്. ഇത് വി.എസ് പിണറായി തര്‍ക്കമല്ല. ഇക്കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഈ സംസ്ഥാന സമ്മേളനത്തോടെ വി.എസിനെ പാര്‍ട്ടിയില്‍ ഒന്നുമല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കത്ത് പുറത്തുവിട്ട നീക്കവും നടന്നിരിക്കുന്നതെന്നാണ് അറിയുന്നത്. വി.എസ് കത്ത് നല്‍കുകയും അത് ചോര്‍ത്തി നല്‍കിയെന്നും ആരോപിച്ചാണ് സംസ്ഥാന സമ്മേളന തലേന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസിനെതിരെ പ്രമേയം പാസാക്കി പരസ്യപ്പെടുത്തിയത്. ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാന സമ്മേളനത്തിലും വി.എസിനെ പ്രതിനിധികള്‍ വിചാരണ ചെയ്യുമെന്ന് ഉറപ്പായിരിക്കെയാണ് കത്ത് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പുതിയ സൂചനകള്‍ പുറത്തുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (37 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (52 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends