Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അവന്‍ ,വൈശാഖ് അവന്‍റെ ചിരികളികള്‍ സത്യമായിരുന്നില്ല... അതില്‍ ഞാന്‍ വീണുപോയത് എങ്ങനെയാണ്? എന്‍റെ കുഞ്ഞിനോടുള്ള അവന്‍റെ സ്നേഹം... എന്നെ മോളേ എന്ന് വിളിച്ച അവന്‍റെ സ്നേഹപ്രകടനങ്ങള്‍... മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛന്റെ ഉപദേശങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല; മരണം മുൻകൂട്ടിക്കണ്ട് കൃതി എഴുതിയ ഡയറിക്കുറിപ്പുകൾ

02 DECEMBER 2019 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം

രണ്ടാം വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ കൊല്ലം സ്വദേശിയായ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൃതിയുടെ രണ്ടാം ഭർത്താവ് വൈശാഖയിരുന്നു കൊലക്കേസിലെ പ്രതി. 26 വയസിനുള്ളില്‍ കൊലചെയ്യപ്പെടുമെന്ന് കൃതി മനസില്‍ ഉറപ്പിച്ചിരുന്നോ? ഉണ്ടെന്ന് വേണം കരുതാന്‍. കൃതിയുടെ മരണത്തിനുമുന്നിലുള്ള വിവരങ്ങള്‍ അന്വേഷിച്ചുചെന്നാല്‍ മുന്‍കൂട്ടിയുള്ള ഉറപ്പിക്കാം. കൃതിയുടെ ഡയറി താളുകളില്‍ കോറിയിട്ട ദുരിതകഥ വിരല്‍ചൂണ്ടും അവിടെ നടന്ന അരുംകൊലയുടെ കാരണങ്ങളിലേക്ക്.

എനിക്ക് തെറ്റുപറ്റി. എന്‍റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഇല്ലാതാകുകയാണ്. ഞാന്‍ സ്വപ്നം കണ്ട സന്തോഷകരമായ ജീവിതം എനിക്ക് കൈവിട്ടുകഴിഞ്ഞു.. അവന്‍ ,വൈശാഖ് അവന്‍റെ ചിരികളികള്‍ സത്യമായിരുന്നില്ല. അതില്‍ ഞാന്‍ വീണുപോയത് എങ്ങനെയാണ്. കല്യാണം കഴിഞ്ഞ് ചുരുങ്ങിയ മാസത്തിനുള്ളില്‍ വൈശാഖ് എനിക്ക് വെറുക്കപ്പെട്ടവനായതെങ്ങനെ. വൈശാഖിന് ഞാനും? ഒരിക്കല്‍ വിവാഹ ജീവിതം തകര്‍ന്നതാണ്. പുതിയൊരു ജീവിതം വാര്‍ത്തെടുക്കാനുള്ള എന്‍റെ സ്വപ്നത്തില്‍ നിറങ്ങള്‍ നിറച്ചത് വൈശാഖാണ്. അവനെ കണ്ടു.

എന്‍റെ കുഞ്ഞിനോടുള്ള അവന്‍റെ സ്നേഹം. എന്നെ മോളേ എന്ന് വിളിച്ച അവന്‍റെ സ്നേഹപ്രകടനങ്ങള്‍. മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛന്റെ ഉപദേശങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല. ഒരിക്കലും അവന്‍ ശരിയല്ലെന്ന് അച്ഛൻ ഉറപ്പിച്ച് പറഞ്ഞത് ഇപ്പോള്‍ ശരിയായി. വിവാഹത്തിന് മുന്നേപോലും വീട്ടില്‍ വരാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കി....അമ്മയും അവന്‍റെ സ്നേഹപ്രകടനത്തില്‍ വീണു..പിന്നീട് എപ്പോഴാണ് ആ സ്നേഹം സത്യമല്ലാത്തതായി മാറിയത് ?

രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയെ ധരിപ്പിച്ചിരുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതി സൂചിപ്പിച്ചിരുന്നു. താൻ മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു. തന്റെ തെറ്റുകുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞ വൈശാഖിനെ കൃതി വീണ്ടും വിശ്വസിച്ചു. മുറിക്കുള്ളിൽ കയറിയ ഇരുവരും സമയം ഒമ്പതുമണി കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വന്നില്ല. ഇടയ്ക്ക് വൈശാഖ് പുറത്തിറങ്ങിയ സമയം നോക്കി അമ്മ മുറിക്കുള്ളില്‍ കയറി കൃതിയുമായി സംസാരിച്ചു.

വൈശാഖിന്‍റെ ആഗമനഉദ്ദേശ്യം മനസിലാക്കി. കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി അമ്മ പുറത്തേക്ക് ഇറങ്ങി. വൈശാഖ് വീണ്ടും മുറിക്കുള്ളില്‍. ഇടക്കിടെ മുറിക്കുള്ളിലേക്ക് കുറുമ്പുകളായി ചെന്ന കുഞ്ഞിനെ അമ്മ തന്നെ എടുത്തുകൊണ്ടുപോയി. ആ സന്തോഷത്തിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം പോലുമുണ്ടായിരുന്നില്ല. അമ്മയുടേയും ആ പിതാവിന്‍റേയും കരുതലുകളും വെറുതെയായി. അവന്‍റെ ക്രൂരത മുന്‍കൂട്ടി അറിയാവുന്ന കൃതിക്കും പിഴച്ചു. ഒടുവില്‍ മിനിട്ടുകള്‍ക്കുള്ളില്‍ പൊടിമോളെ വാതിലിപ്പുറത്ത് നിര്‍ത്തി കൃതി മരണത്തിലേക്ക് നടന്നു.

കൃതിയെ കൊലപ്പെടുത്തിയ ശേഷം അവള്‍ക്കരികെ കിടന്ന് കൂട്ടുകാരിക്ക് സന്ദേശമയച്ച് തെളിവുകള്‍ അനുകൂലമാക്കാനും വൈശാഖ് ശ്രമം നടത്തി. കൊലചെയ്യപ്പെടാന്‍ മാത്രം കുറ്റം കൃതി ചെയ്തിരുന്നോ? ആ കു​ഞ്ഞിനെ തനിച്ചാക്കി അരുംകൊല നടത്തിയ കാരണങ്ങള്‍ വൈശാഖ് പൊലീസിനോട് വിവരിച്ചു. കൃതിയുടെ കൊലപാതകം ആസൂത്രിതമാണെന്നുതന്നെയാണ് പൊലീസ് കണ്ടെത്തല്‍ കൃതിയും വീട്ടുകാരും എല്ലാം തനിക്കെതിരാകുന്നത് വൈശാഖിന് സഹിച്ചില്ല..അവസാനം ശേഷിച്ച സ്വത്തിനുവേണ്ടിയുള്ള വൈശാഖിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതും വൈരാഗ്യത്തിന് കാരണമായി. ഇടയ്ക്കിടെ മരണത്തിന്‍റെ സൂചനകള്‍ വൈശാഖ് വീട്ടില്‍ നല്‍കിയിരുന്നു..

കൂട്ടമരണമായിരുന്നു അവന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഈ മാതാപിതാക്കള്‍ ഇപ്പോള്‍ ഞെട്ടലോടെ ഒാര്‍മിക്കുന്നു. വൈശാഖിന്‍റെ എല്ലാപ്രവര്‍ത്തികളും നിയന്ത്രിച്ചിരുന്നത് എക്സൈസില്‍ ഉദ്യോസ്ഥനായ പിതാവായിരുന്നുവെന്ന് കൃതിയുടെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഫെയ്സ്ബുക്കിലൂടെ കൃതി തന്നെ കണ്ടെത്തിയ ബന്ധം. അത് അരുംകൊലയില്‍ കലാശിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (8 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (22 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (31 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (38 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (46 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

Malayali Vartha Recommends