എല്ലാം ഒരു സ്വപ്നം പോലെ... സര്‍ക്കാരിനും പാര്‍ട്ടിക്കും തീരാ കളങ്കമുണ്ടാക്കി പട്ടിണി കാരണം കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദം അവസാനിപ്പിക്കാനൊരുങ്ങി ശിശുക്ഷേമ സമിതി; മുഖ്യമന്ത്രി വിവാദം സസൂക്ഷ്മം പഠിച്ചതോടെ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ദീപക് നിലപാട് മാറ്റി

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ദീപക്കിന് പണി കിട്ടി. ജപ്പാനില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി ശിശുക്ഷേമ സമിതി അധ്യക്ഷനുണ്ടാക്കിയ വിവാദം സസൂക്ഷ്മം പഠിച്ചതോടെയാണ് ദീപക് നിലപാട് മാറ്റിയത്.
മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ദീപക്കിനോടോ ശിശുക്ഷേമ സമിതിയുടെയോ വിശദീകരണം കേള്‍ക്കുകയോ അവരുമായി ആശയ വിനിമയം നടത്തുകയോ ചെയ്തിട്ടില്ല. ഇത്തരം നേതാക്കളെ സാധാരണ മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ടതായി നടിക്കാറില്ല. മുഖ്യമന്ത്രി എം എല്‍ എമാരുമായി പോലും ആശയ വിനിമയം നടത്താറില്ല.
ദീപക് ഉണ്ടാക്കിയ വിവാദങ്ങള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും തീര്‍ച്ചയായും അലോസരപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ജപ്പാനിലായിരിക്കെയാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടായത്. വിവാദം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തു. കേരളം പോലൊരു സംസ്ഥാനത്ത് ആര്‍ക്കും മണ്ണുതിന്ന് ജീവിക്കേണ്ട ഗതികേടില്ലെന്ന കാര്യം ചെറിയ കുട്ടികള്‍ക്ക് പോലുമറിയാം. കുട്ടികള്‍ മണ്ണു തിന്ന് ജീവിക്കുന്നു എന്ന വാര്‍ത്തക്ക് വലിയ പ്രചാരം കിട്ടിയത് സര്‍ക്കാരിന്റെ ഇമേജ് പാടേ തകര്‍ത്തു. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കുട്ടികള്‍ക്ക് നല്‍കുന്നത് മികച്ച ഭക്ഷണമാണ്. ഇതേ അവസ്ഥ തന്നെയാണ് അംഗനവാടികളിലുമുള്ളത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ സൗജന്യമാണ്. ഇതാണ് സാഹചര്യമെന്നിരിക്കെ കുട്ടികളെ മണ്ണ്തിന്നാന്‍ അനുവദിച്ച അമ്മയെ വേണം നിയമത്തിന് മുന്നിലെത്തിച്ചത് ശിക്ഷിക്കേണ്ടതെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത് .
കേരളത്തില്‍ ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അഗതികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ ഇത് ദിവസേനെ നടക്കുന്നുണ്ട്. ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന സ്വകാര്യ സംഘടനകളും നിരവധിയുണ്ട്. ആരോടുപറഞ്ഞാലും നിരാലംബരായ അമ്മക്കും മക്കള്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം മൂന്നു നേരവും ലഭിക്കുമായിരുന്നു.
ശിശുക്ഷേമ സമിതി ചീപ്പ് പബ്‌ളിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്ന് വ്യക്തമാണെന്ന് ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. ശിശുക്ഷേമ സമിതി തെറ്റിദ്ധരിക്കപ്പെട്ടതായി റിപ്പോര്‍ട്ടിലില്ല. കാരണം സംഭവം നടന്ന സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ മാറിയാണ് ജനറല്‍ സെക്രട്ടറിയുടെ വീട്. സംഭവം നടന്ന സ്ഥലത്താണ് ദീപക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ദീപക്കിന്റെ സഹോദരന്‍ സംഭവസ്ഥലത്തിന് മുന്നിലുള്ള കോടതിയില്‍ അഭിഭാഷകനാണ്.
ദീപക്കിനെ സര്‍ക്കാര്‍ നീക്കില്ല. പകരം ശിശു ക്ഷേമമ സമിതിയുടെ പ്രവര്‍ത്തനം സസൂക്ഷ്മം വീക്ഷിക്കും. മുമ്പു അഴിമതിക്ക് പേരു കേട്ട സ്ഥാപനമാണ് ഇത്. സമിതിയിലെ ചില ഉദ്യോഗസ്ഥര്‍ സംഘാടകരുടെ സഹായത്തോടെ അഴിമതി നടത്തിയതിനെതിരെയുള്ള വിജിലന്‍സ് കേസ് ഇപ്പോഴും വിജിലന്‍സിന്റെ അന്വേഷണത്തിലാണ്. അഴിമതിയുടെ പേരില്‍ കുറെക്കാലം സ്ഥാപനത്തില്‍ നടന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്.
"
https://www.facebook.com/Malayalivartha























