ഇന്ന് ഗുരുവായൂര്‍ ഏകാദശി.... വ്രതശുദ്ധിയില്‍ പതിനായിരങ്ങള്‍ കണ്ണന്റെ മുന്നിലേക്ക്...

ഇന്ന് വ്രതശുദ്ധിയില്‍ പതിനായിരങ്ങള്‍ കണ്ണന്റെ മുന്നിലേക്ക്. വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രിയമേറിയ ഗുരുവായൂര്‍ ഏകാദശിയായ ഇന്ന് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായതിനാല്‍ ഒട്ടേറെ വിശേഷതകള്‍ ഇതിനുണ്ട്. മഹാവിഷ്ണു യോഗനിദ്രയില്‍നിന്നുണരുന്ന ഏകാദശി, അര്‍ജുനന് ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കിയ ഗീതാദിനം, ഗുരുവും വായുവും ചേര്‍ന്ന് രുദ്രതീര്‍ത്ഥക്കരയില്‍ ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ച ദിനം എന്നീ പ്രത്യേകതകളും ഇതില്‍ ഉള്‍പ്പെടും.
ശനിയാഴ്ച ദശമിനാളില്‍ പുലര്‍ച്ചെ മൂന്നിന് തുറന്ന ശ്രീലകവാതില്‍ ഇനി തിങ്കളാഴ്ച ദ്വാദശിദിവസം രാവിലെ ഒമ്ബതുവരെ പൂജകള്‍ക്കല്ലാതെ അടയ്ക്കില്ല. ദേവസ്വംവകയാണ് ഉദയാസ്തമയപൂജയോടെ ഏകാദശി ചുറ്റുവിളക്ക്. സമ്ബൂര്‍ണ നെയ്വിളക്കാണിത്. ഏകാദശിഊട്ട് രാവിലെ ഒമ്ബതിന് അന്നലക്ഷ്മി ഹാളിലും തെക്കേനടപ്പന്തലിലും തുടങ്ങി. സന്ധ്യയ്ക്ക് പാര്‍ത്ഥസാരഥിക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര. ഇതേസമയം പാര്‍ത്ഥസാരഥിയില്‍നിന്ന് രഥഘോഷയാത്ര ഗുരുവായൂര്‍ സന്നിധിയിലേക്ക് നീങ്ങും.രാത്രി ഏകാദശിവിളക്കെഴുന്നള്ളിപ്പ് പത്തിന് തുടങ്ങും.
നാലാമത്തെ പ്രദക്ഷിണത്തില്‍ സ്വര്‍ണക്കോലത്തില്‍ ഗുരുവായൂരപ്പന്‍ എഴുന്നള്ളുമ്‌ബോള്‍ പതിനായിരത്തോളം നെയ്ത്തിരിദീപങ്ങള്‍ തെളിയും.അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളം കൊട്ടിക്കയറും. ശനിയാഴ്ച ഗജരാജന്‍ കേശവനെ അനുസ്മരിച്ചു. 22 ആനകളാണ് അനുസ്മരണത്തിന് എത്തിയത്. ചെമ്പൈ സംഗീതോത്സവത്തില്‍ പഞ്ചരത്നകീര്‍ത്തനാലാപനവും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























