Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അച്ഛന് ലഭിക്കാത്ത ഭാഗ്യം... ഒരു നായകന് വേണ്ട എല്ലാം അച്ഛനായ അബിക്കുണ്ടായിരുന്നെങ്കിലും ഭാഗ്യം മാത്രം ഒപ്പം നിന്നില്ല; ദിലീപിനെപ്പോലെ അതികായര്‍ ഉണ്ടായിരുന്നിട്ടും രക്ഷപ്പെട്ടില്ല; അച്ഛന് ലഭിക്കാത്ത ഭാഗ്യം മകനെ തേടിയെത്തിയപ്പോള്‍ ഇരുട്ടടിയായി വിലക്കും; എല്ലാവരും കാഴ്ച്ചക്കാരായി നില്‍ക്കുമ്പോള്‍ കണ്ണീരൊപ്പി സിദ്ദിഖ്

09 DECEMBER 2019 08:25 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട മിമിക്രി താരവും സിനിമാതാരവുമായ അബിയുടെ മകനായ ഷെയ്ന്‍ നിഗമാണ് വാര്‍ത്തകളില്‍ നിറയെ. അബിയുടെ മരണശേഷം കുടുംബത്തിന് ഒരാപത്ത് വന്നപ്പോള്‍ എല്ലാവരും കാഴ്ചക്കാരായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. എത്രയെത്ര അതികായരാ സിനിമയില്‍ അബിയുടെ സുഹൃത്തുക്കളായുള്ളത്. ആരും ഇടപെട്ടില്ല. ഇപ്പോഴിതാ അബിയുടെ മകന്റെ കണ്ണീരൊപ്പാന്‍ നടന്‍ സിദ്ദിഖ് എത്തിയിരിക്കുന്നത് കുടുംബത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഒരു നായകനു വേണ്ട എല്ലാ രൂപഭാവങ്ങളും അഭിനയശേഷിയും അബിക്കുണ്ടായിരുന്നു. ഒപ്പം മിമിക്രി കളിച്ച് നടന്ന പലരും നായകരും സൂപ്പര്‍ സ്റ്റാറുകളുമൊക്കെ ആയിട്ടും അബിയെ മാത്രം സിനിമ തുണച്ചില്ല. ഓര്‍ത്തു വയ്ക്കാന്‍ ഒരുപാട് കഥാപാത്രങ്ങളൊന്നും തരാനായില്ലെങ്കിലും മലയാള സിനിമയ്ക്ക് ഷെയ്ന്‍ നിഗം എന്ന അഭിനയമികവുള്ള തന്റെ മകനെ സമ്മാനിച്ചാണ് അബി മടങ്ങിയത്.

മിമിക്രിയിലൂടെ പ്രശസ്തിയാര്‍ജിക്കും മുമ്പാണ് നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന്‍ മമ്മൂട്ടി ചിത്രത്തിലൂടെ അബി സിനിമയിലെത്തുന്നത്. അന്നു മിമിക്രി കളിച്ചിരുന്നവര്‍ക്ക് സിനിമ എന്നത് കയ്യെത്താ ദൂരത്തായിരുന്നുവെന്ന് ഓര്‍ക്കണം. തുടക്കത്തിലെ രാശി പിന്നീട് അബിയുടെ കരിയറില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കാസര്‍കോട് കാദര്‍ഭായ്, സൈന്യം, മിമിക്‌സ് ആക്ഷന്‍ 500, ജെയിംസ് ബോണ്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും സിനിമ അബിയെ തുണച്ചില്ല. അന്നും മിമിക്രി തന്നെയായിരുന്നു അബിയുടെ കരിയറിനെ മുന്നോട്ട് നയിച്ചത്.


മലയാളിക്ക് അബിയുടെ മുഖവും സംസാരശൈലിയും ചിരപരിചിതമായിരുന്നു. മിമിക്രി കാസറ്റുകളിലൂടെ കേട്ട് കേട്ട് അദ്ദേഹത്തിന്റെ ശബ്ദം മലയാളികള്‍ക്ക് മറക്കാനാവാത്തതായി. ജയറാമും ദിലീപും നാദിര്‍ഷയും കോട്ടയം നസീറും തുടങ്ങി പല താരങ്ങളെയും മിമിക്രി സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോഴും അബി സ്‌റ്റേജ് ഷോകളില്‍ തന്നെ തുടര്‍ന്നു. ഒരു വര്‍ഷം ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥ. കാസറ്റുകളൊക്കെ പടി കടന്നതോടെ അബിയെയും മലയാളി മറന്നു. ചില സ്‌റ്റേജ് ഷോകളിലും ഇടയ്ക്കിടെ ടിവിയില്‍ വരുന്ന സിനിമകളിലും മാത്രമായി അബി ഒതുങ്ങി. കുറെ വര്‍ഷങ്ങള്‍ അദ്ദേഹം സിനിമയില്‍ നിന്ന് മുഴുവനായി വിട്ടു നിന്നു.

സിനിമയില്‍ തനിക്ക് നേടാന്‍ കഴിയാഞ്ഞത് തന്റെ മകന്‍ നേടുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ഒരച്ഛനെയാണ് പിന്നീട് മലയാളി കാണുന്നത്. ബാലതാരമായി വന്ന ഷെയ്ന്‍ അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തിലെ പ്രധാന വേഷത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കൈപിടിച്ച് ആനയിക്കാന്‍ തനിക്ക് ആവതില്ലാഞ്ഞിട്ടും അഭിനയശേഷി കൊണ്ട് മാത്രം തന്റെ മകന്‍ ആസ്വാദകപ്രശംസ ഏറ്റു വാങ്ങുന്നത് കണ്ട് അബി സന്തോഷിച്ചു. ഷാജി എന്‍ കരുണിനെ പോലുള്ള പ്രതിഭാധനരായ ഒരു പിടി സംവിധായകരുടെ ചിത്രങ്ങള്‍ മകനെ തേടിയെത്തിയപ്പോഴും ആ നേട്ടത്തില്‍ അഭിമാനിച്ചു അദ്ദേഹം. എന്നാല്‍ അബിയുടെ മരണ ശേഷം മകന്‍ വിവാദത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കാത്ത് നിന്ന നിര്‍മ്മാതാക്കള്‍ തന്നെ വിലക്കേര്‍പ്പെടുത്തി.

ഇത്രയൊക്കെയുണ്ടായിട്ടും അച്ഛന്റെ സുഹൃത്തുക്കളാരും ഇടപെട്ടില്ല. ഇപ്പോള്‍ നടന്‍ സിദ്ദിഖ് രംഗത്തെത്തിയത് ഷെയ്‌നിനും അമ്മയ്ക്കും വലിയ ആശ്വാസമാണ് നല്‍കിയത്. സിദ്ദിഖിന്റെ ഇടപെടലിലൂടെ നടന്‍ ഷെയ്ന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടിക്കാഴ്ച്ച നടത്തി. അമ്മ ഭാരവാഹി കൂടിയായ നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി.

സിദ്ദീഖിന്റെ ഇടപെടലിലൂടെ ഷെയ്ന്‍ നിഗത്തിന് വീണ്ടും സിനിമയില്‍ തരിച്ചെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ സിദ്ദീഖ് അബിയുടെ കുടുംബത്തിന് ചെയ്യുന്ന വലിയ സഹായമായിരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (8 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (10 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (12 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (19 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (23 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (33 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (41 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends