Widgets Magazine
23
Sep / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചതിയന്‍ പണി തുടങ്ങി; നേപ്പാള്‍ പ്രദേശങ്ങള്‍ കൈയേറി ചൈന നിര്‍മാണം തുടങ്ങി; അനാവശ്യ അതിര്‍ത്തി പ്രശ്‌നം സൃഷ്ടിച്ച് ഇന്ത്യയെ ചൊറിഞ്ഞതിന് നേപ്പാള്‍ ഇപ്പോള്‍ അനുഭവിക്കുന്നും; നല്ല സുഹൃത്തിനെ കൈവിട്ട നേപ്പാളിന്റെ രോധനം


ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കേരളാ പോലീസിനെ വിശ്വാസമില്ല; കേരളത്തില്‍ വന്നും തീവ്രവാദികളെ പൊക്കികൊണ്ടു പോകും ഒന്നുമറിയാതെ പൊട്ടന്മാരായി കേരള പോലീസ് കൂട്ടിന് പോകും; പെരുമ്പാവൂറിലും തിരുവനന്തപുരത്തും നടന്നത് ഇതു തന്നെ


ബാംഗ്ലൂരു സംഘര്‍ഷം എന്‍.ഐ.എ ഏറ്റെടുത്തു; അന്വേഷണം ഏറ്റെടുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് പ്രകാരം; സംഘര്‍ഷം നടന്നത് മുഹമ്മദ് നബിയെ അവഹേളിച്ചെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍; അറസ്റ്റിലായവര്‍ എല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍


മലയാളി പയ്യന്‍ പൊളിയാണ്; അഭിനന്ദിച്ച് ഗാംഗുലി മുതല്‍ കോഹ്‌ലി വരെ; പുതിയ തരോദയം ദേവ്ദത്ത് പടിക്കല്‍ എന്ന മലപ്പുറം സ്വദേശി; റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം


പഴയകാല ഓർമകളിലൂടെ മകളുടെ പിറന്നാൾ ആഘോഷിച്ച് ബാല, പാപ്പുവിന്റെ പിറന്നാൾ ആഘോഷം വീട്ടിൽ കെങ്കേമമാക്കി അമൃത

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം; ദ്യൂബയ്ക്ക് അര്‍ധ സെഞ്ചുറി; അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി

08 DECEMBER 2019 09:09 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 170 റണ്‍സ് അടിച്ചു. അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. 16 ഓവറിന് ശേഷം മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ നേടിയത് 26 റണ്‍സ് മാത്രമാണ്.

സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സെത്തിയപ്പോഴേക്ക് കെ.എല്‍ രാഹുല്‍ പുറത്തായി. രോഹിതിനും അധികം ആയുസണ്ടായിരുന്നില്ല. ഇതോടെ ഇന്ത്യ രണ്ട് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലായി.

രണ്ടാം വിക്കറ്റ് വീണതിനുശേഷമെത്തിയ യുവതാരം ശിവം ദ്യൂബ അടിച്ചുതകര്‍ക്കുകയായിരുന്നു. 30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം ദ്യൂബ അടിച്ചെടുത്തത് 54 റണ്‍സ്. ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി മൂന്നാമതിറങ്ങിയ ദ്യൂബ നിരാശപ്പെടുത്തിയില്ല. അന്താരാഷ്ട്ര ട്വന്റി20യില്‍ ദ്യൂബയുടെ ആദ്യ അര്‍ധ സെഞ്ചുറി തിരുവനന്തപുരത്ത് പിറന്നു. മൂന്നാം വിക്കറ്റില്‍ വിരാട് കോലിയോടൊപ്പം ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍ ഫിഫ്റ്റിക്ക് പിന്നാലെ ദ്യൂബയെ വാല്‍ഷ് പുറത്താക്കി. ഹെറ്റ്‌മെയര്‍ക്കാണ് ക്യാച്ച്.

ടീം സ്‌കോര്‍ 120ല്‍ നില്‍ക്കെയാണ് കോലി പുറത്തായത്. 17 പന്തില്‍ 19 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്ക് ശ്രേയസ് അയ്യരും ക്രീസ് വിട്ടു. 11 പന്തില്‍ നേടിയത് 10 റണ്‍സ്. രവീന്ദ്ര ജഡേജയുടെ പ്രതീക്ഷ കാത്തില്ല. 11 പന്തില്‍ ഒമ്പത് റണ്‍സുമായി വില്ല്യംസിന്റെ പന്തില്‍ ബൗള്‍ഡ്. തൊട്ടുപിന്നാലെ വാഷിങ്ടണ്‍ സുന്ദറും മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. ഒരു റണ്ണോടെ ദീപക് ചാഹറും 22 പന്തില്‍ 33 റണ്‍സുമായി ഋഷഭ് പന്തും പുറത്താകാതെ നിന്നു. വിന്‍ഡീസിനായി വില്ല്യംസും വാല്‍ഷും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

ആദ്യ ട്വന്റി20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 10ത്തിന് മുന്നിലാണ്. ഈ ട്വന്റി20യില്‍ കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആര്‍ക്കും ആമസോണ്‍ ഈസിയായി ഉപയോഗിക്കാം... മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക  (6 hours ago)

സാ​ല​റി ക​ട്ടി​ല്‍ മാ​റ്റ​മി​ല്ല; മൂ​ന്ന്​ ആ​ശ്വാ​സ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​െ​വ​ച്ച്‌​ ധ​ന​മ​ന്ത്രി  (6 hours ago)

നാല് വര്‍ഷത്തിനിടെ മോഡി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; വിദേശസന്ദര്‍ശനത്തിന് ചെലവായത് 517.82 കോടി  (6 hours ago)

കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയ തിളക്കം  (6 hours ago)

വൈപ്പിനില്‍ യുവാവിന്റെ കൊലപാതകം ; ഒരാള്‍ പിടിയില്‍  (6 hours ago)

അനുരാഗ്​ കശ്യപിനെതിരെ മീ ടു ആരോപണത്തിനു പിന്നാലെ നടി പരാതി നല്‍കി  (6 hours ago)

ഒടുവിൽ നേപ്പാൾ അടിയറവ് പറഞ്ഞു; ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമടങ്ങിയ പുസ്തക വിതരണം നിർത്തിവെക്കാനൊരുങ്ങി നേപ്പാൾ  (6 hours ago)

കഞ്ചിക്കോട് പെപ്‌സി ഫാക്ടറി അടച്ചുപൂട്ടുന്നു; സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും  (7 hours ago)

നിര്‍ബന്ധിത ക്വറന്റൈൻഏഴ് ദിവസമാക്കി ചുരുക്കി; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍  (7 hours ago)

കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പങ്കുവച്ച് അര്‍ച്ചന സുശീലന്‍  (7 hours ago)

കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്'; കാര്‍ഷിക ബില്ലിനെ കുറിച്ചു നടന്‍ കൃഷ്ണകുമാര്‍  (7 hours ago)

അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം: നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം  (8 hours ago)

ഇത്തരം ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ട ഒരാളുടെയോ അല്ലെങ്കില്‍ എല്ലാവരുടെയുമോ പേര് നശിപ്പിക്കുമെന്ന് നടി കസ്തൂരി ശങ്കര്‍  (8 hours ago)

മെഗാസ്റ്റാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രം വൈറലാകുന്നു...  (8 hours ago)

അഞ്ചുവര്‍ഷം ഭരണം , മോദി സ​ന്ദര്‍ശിച്ചത്​ 58 രാജ്യങ്ങള്‍; 517.82 കോടി ചെലവായതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍  (8 hours ago)

Malayali Vartha Recommends