Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അടിമുടി മാറും... ബിജെപി സംസ്ഥാന നേതൃത്വത്തെ അടിമുടി മാറ്റാന്‍ അമിത് ഷായുടെ നിര്‍ദേശം; പ്രായം നോക്കി മാത്രം ബിജെപിയില്‍ സ്ഥാനം നല്‍കും; പാര്‍ട്ടിയെ സര്‍ക്കാരിനെക്കാളും ചെറുപ്പവും ഊര്‍ജസ്വലവുമായി നിര്‍ത്താനുള്ള കര്‍മ്മ പദ്ധതിയ്ക്ക് തുടക്കം കുറിക്കുക കേരളത്തില്‍; അപ്പോഴും യോഗം തെളിയുന്നത് കെ. സുരേന്ദ്രന് തന്നെ

09 DECEMBER 2019 10:07 AM IST
മലയാളി വാര്‍ത്ത

ശ്രിധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറാക്കിയതിന് ശേഷം സംസ്ഥാന ബിജെപി അധ്യക്ഷനെ കണ്ടെത്താനാകാതെ കുഴയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഗ്രൂപ്പുകളിയും ആര്‍എസ്എസിന്റെ എതിര്‍പ്പും കാരണം ഒരാളേയും അധ്യക്ഷനാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കെ. സുരേന്ദ്രനോടൊപ്പമാണ് കേന്ദ്രത്തിന്റെ മനസെങ്കിലും സംസ്ഥാന നേതാക്കള്‍ വഴങ്ങാത്തതാണ് നിയമനം വൈകുന്നത്.

അതേസമയം ബി.ജെ.പി.യില്‍ സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണി അമിത്ഷായുടെ നിര്‍ദേശം. പാര്‍ട്ടിയെ യൗവനയുക്തമാക്കാനുള്ള കര്‍ശന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ളത്. പ്രായം ബി.ജെ.പി.യില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രധാന ഘടകമായി മാറും. അതിനുള്ള നടപടികള്‍ ഈ തിരഞ്ഞെടുപ്പോടെ തന്നെ തുടങ്ങും.

പാര്‍ട്ടിയെ സര്‍ക്കാരിനെക്കാളും ചെറുപ്പവും ഊര്‍ജസ്വലവുമായി നിലനിര്‍ത്തുക എന്നതാണ് നയം. യുവാക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മുപ്പത് വയസ്സുവരെയുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് 45 വയസ്സില്‍ താഴെയുള്ള ആളായിരിക്കണം. ജില്ലാ പ്രസിഡന്റിന് 55 വയസ്സില്‍ കൂടാന്‍ പാടില്ലെന്നും കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം, സംസ്ഥാന അധ്യക്ഷന് 55 വയസ്സില്‍ കൂടുതല്‍ ആവാമോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം കേന്ദ്രം നല്‍കിയിട്ടില്ല. ഇക്കുറി 55 വയസ്സിനു മുകളിലുള്ളവര്‍ വന്നാലും കുഴപ്പമില്ല, അടുത്ത തവണ സംസ്ഥാന അധ്യക്ഷന് 55 വയസ്സ് നിര്‍ബന്ധമാക്കും. അതേസമയം, സംസ്ഥാന സമിതിയില്‍ 55ന് മുകളില്‍ ഉള്ളവരെയും പരിഗണിക്കും.

ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രായാധിക്യം പരിഗണിച്ച് മാറേണ്ടി വരുന്നവര്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞേക്കും.

ഇപ്പോള്‍ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ക്ക് വയസ്സ് കര്‍ശനമാക്കിയാലും ഇപ്പോള്‍ പ്രശ്‌നമാവില്ല. അതേസമയം, സമവായം എന്ന നിലയില്‍ മുതിര്‍ന്ന നേതാക്കളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഭാവിയില്‍ നടക്കാതെയാവും.

പാര്‍ട്ടിയിലെ ആക്ടീവ് അംഗങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസം വരുത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ ബി.ജെ.പി. അംഗങ്ങള്‍ കൂടിയെന്ന് പറയുമ്പോള്‍ത്തന്നെ ആക്ടീവ് അംഗങ്ങളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞതായാണ് കാണുന്നത്. 25 അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്കു മാത്രമേ ആക്ടീവ് അംഗത്വം ലഭിക്കുകയുള്ളു. ആ നിബന്ധന എടുത്തുകളയാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളവര്‍ക്കെല്ലാം ഇനി ആക്ടീവ് മെമ്പര്‍ഷിപ്പ് നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ശബരിമല പ്രക്ഷോഭത്തില്‍ വലിയ മുന്നേറ്റം നടത്തിയ സുരേന്ദ്രനെ അധ്യക്ഷനാക്കിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റേയും മനസിലിരുപ്പ്. എന്നാല്‍ കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പാണ് സുരേന്ദ്രന് വിനയാകുന്നത്. വി. മുരളീധരന്റെ മനസാണ് കെ. സുരേന്ദ്രനെന്നാണ് എതിര്‍പ്പിന് പ്രധാന കാരണം. അതേ സമയം കേന്ദ്ര നേതൃത്വത്തിന്റെ പുതിയ നീക്കം വന്നതോടെ ഏറ്റവുമധികം അനുകൂലമാകുന്നത് സുരേന്ദ്രനാണ്. എന്തെങ്കിലും കാരണത്താല്‍ സുരേന്ദ്രന് അധ്യക്ഷ സ്ഥാനം നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ദേശീയ തലത്തിലെ വലിയൊരു സ്ഥാനം നല്‍കാനും അമിത് ഷാ ലക്ഷ്യമിടുന്നു. എന്തായാലും സുരേന്ദ്രന് രാജയോഗമെന്നത് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (8 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (10 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (12 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (19 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (23 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (33 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (41 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends