Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അമ്പരപ്പോടെ കേരളം... പ്രണയിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ മാനസിക രോഗാശുപത്രികളില്‍ യുവതികളെ എത്തിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഇടുക്കിയിലും കൂത്താട്ടുകുളത്തുമുള്ള സ്വകാര്യ മാനസികരോഗാശുപത്രികള്‍ക്കെതിരെ ആരോപണം

09 DECEMBER 2019 10:39 AM IST
മലയാളി വാര്‍ത്ത

പ്രണയം പൊളിക്കാന്‍ സ്ത്രീകളെ മാനസികരോഗാശുപതിയില്‍ പ്രവേശിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നു. ഇതില്‍ അധികം പേരെയും ചികിത്സിക്കുന്നത് ഇടുക്കിയിലും കൂത്താട്ടുകുളത്തുമുള്ള സ്വകാര്യ മാനസികരോഗാശുപത്രികളിലാണെന്നാണ് ആരോപണം.

തൊടുപുഴയിലെയും കൂത്താട്ടുകുളത്തെയും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ മനുഷ്യാവകാശ കമ്മീഷനും തൊടുപുഴ ആശുപത്രിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അന്ന് ആശുപത്രിക്കെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്.

പെരിന്തല്‍മണ്ണ സ്വദേശിനിയായ യുവതിയെ പ്രണയത്തില്‍ നിന്ന് ഒഴിവാക്കാന്‍ തൊടുപുഴ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. ആദ്യം യുവതി എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ മൊഴി. ഒടുവില്‍ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ നിന്ന് കോടതി നിര്‍ദ്ദേശാനുസരണം പോലീസ് യുവതിയെ മോചിപ്പിച്ചു. മാനസിക അസ്വസ്ഥതയില്ലാത്ത യുവതിക്ക് മാനസികരോഗത്തിനുള്ള മരുന്നുകളാണ് നല്‍കിയിരുന്നത്. സാബിലയാണ് ഒരു മാസം നീണ്ട വ്യാജ ചികിത്സയില്‍ നിന്ന് മോചിതയായത്. തൃശൂര്‍ സ്വദേശിയായ യുവാവുമായിട്ടായിരുന്നു സാബിലയുടെ പ്രണയം. കാമുകന്റെ സാമ്പത്തിക നില ദുര്‍ബലമായതു കൊണ്ടാണ് വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തത്. കാമുകന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് വ്യാജ ചികിത്സ പുറത്തുകൊണ്ടുവന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനസികരോഗമില്ലാത്തവരെ മാനസിക രോഗികളാക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പ്രധാനമായും കൂട്ടു നില്‍ക്കുന്നത് എറണാകുളം, ഇടുക്കി ജില്ലകളിലെ രണ്ട് സ്വകാര്യ ആശുപത്രികളാണ്. വസ്തു തട്ടിയെടുക്കാനും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇടുക്കിയിലെ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ഒരു പ്രമുഖ സമുദായ സംഘടനയുടെ നേതൃത്വത്തിലാണ്. മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെ കുറിച്ച് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ സമുദായ സംഘടനകള്‍ ഇടപെട്ടു. കമ്മീഷനില്‍ നിന്നും അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പോലും കയറ്റിയിട്ടില്ല. ഇതാണ് ആശുപത്രിയുടെ സംഘശക്തി.

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗമില്ലാത്തവരെ ചികിത്സിക്കുകയില്ല. അതിന് സ്വകാര്യാശുപത്രികളുടെ സഹായം നിര്‍ലോഭം ലഭിക്കും. ആശുപത്രി ആവശ്യപ്പെടുന്ന പണം നല്‍കണമെന്ന് മാത്രം. മനോരോഗത്തിനുള്ള കുത്തി വയ്പ്പും മരുന്നും നല്‍കും. അതോടെ മാനസിക നില തെറ്റും. രോഗമില്ലാത്തവരെ ചികിത്സിക്കുന്നത് രോഗമുള്ളവര്‍ക്ക് ഒപ്പമാണ്. മനോരോഗത്തിന്റെ തീവ്രതയുള്ള രോഗികള്‍ക്ക് ഒപ്പം ഇത്തരക്കാരെ ചികിത്സിക്കുന്നതോടെ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗമില്ലാത്തവരും രോഗമുള്ളവരായി തീരും. ചികിത്സ അവസാനിക്കുന്നതോടെ ഒരാള്‍ പൂര്‍ണ രോഗിയായി കഴിഞ്ഞിരിക്കും.

1987 ലാണ് കേരള മെന്റല്‍ ഹെല്‍ത്ത് നിയമം നിലവില്‍ വന്നത്. ഇതില്‍ ഒരാളെ മാനസികരോഗത്തിന് ചികിത്സിക്കുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു കാരണവശാലും രോഗമില്ലാത്തവര്‍ക്ക് പരിശോധനകള്‍ പോലും നടത്താന്‍ കഴിയില്ല. രോഗിക്ക് തന്റെ ചികിത്സാ മേല്‍നോട്ടം ആര് നടത്തണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാനാവും. ആശുപത്രിക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് രേഖകള്‍ ഒപ്പിട്ട് വാങ്ങാമെങ്കിലും അതെല്ലാം രോഗിയുടെ സമ്മതത്തോടെ ആയിരിക്കണം. എന്നാല്‍ സ്വകാര്യ മാനസികാരോഗ്യ ആശുപത്രികള്‍ ഇത്തരം നിയമങ്ങളൊന്നും പാലിക്കാതെയാണ്. അതിനെ കുറിച്ച് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ സത്യം പുറത്തുവരാന്‍ പ്രയാസം തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (8 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (10 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (12 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (19 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (23 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (33 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (41 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends