Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

തോക്കുണ്ടാക്കാന്‍ പഠിച്ചത് യൂട്യൂബിലൂടെ... ആ തോക്കില്‍ നിന്നും വെടിയേറ്റത് സുഹൃത്തിന്!

09 DECEMBER 2019 12:00 PM IST
മലയാളി വാര്‍ത്ത

നായാട്ടിനിടെ, കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റു മരിച്ചതില്‍ സൃഹൃത്ത് അറസ്റ്റില്‍. വളയംതൊട്ടിയില്‍ ലിബിന്‍ മാത്യു (28) വാണ് അറസ്റ്റിലായത്. ലിപിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നു വെടിയേറ്റാണ് റഷീദ് മരിച്ചത്. അബദ്ധത്തില്‍ വെടിയുതിര്‍ത്തെന്നാണ് ലിപിന്‍ പൊലിസിനോട് പറഞ്ഞത്. ലിപിന്‍ സ്വന്തമായി ഉണ്ടാക്കിയതാണ് തോക്കെന്നും ഇതിന് ലൈസന്‍സ് ഇല്ലെന്നും പൊലിസ് കണ്ടെത്തിയിരുന്നു

കഴിഞ്ഞ ദിവസം രാത്രി 9-ന് പുള്ളിപ്പാറക്കടുത്താണ് റഷീദിന് വെടിയേറ്റത്. വെടിയേറ്റ വിവരം നാട്ടുകാരെ അറിയിച്ചത്് ലിബിന്‍ മാത്യു തന്നെയാണ്. ഉടന്‍തന്നെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയല്‍വാസികളായ റഷീദും ലിബിന്‍ മാത്യുവും ശനിയാഴ്ച രാത്രിയാണ് നായാട്ടിനു പോയത്.

കുന്നില്‍മുകളിലുള്ള സ്ഥലത്തേക്ക് ലിബിന്‍ മാത്യു തോക്കുമായി മുന്നില്‍പോവുകയായിരുന്നു. പിന്നാലെ പോയ റഷീദ് ഉപയോഗിച്ച ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ എന്തോ അനക്കം കേട്ട ദിക്കിലേക്ക് ലിബിന്‍ മാത്യു അബദ്ധത്തില്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സയിന്റിഫിക് ഓഫിസര്‍ ഡോ. ഹെല്‍ന, കോഴിക്കോട് റൂറല്‍ വിരലടയാള വിദഗ്ധന്‍ ദിജീഷ് പ്രസാദ് എന്നിവര്‍ മൃതദേഹ പരിശോധന നടത്തി. ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലിബിന്‍ മാത്യുവിനെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. അപകടമുണ്ടായ സ്ഥലത്തുനിന്ന് തോക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെല്‍ഡിങ് ജോലിക്കാരനായ ലിബിന്‍ മാത്യു യൂട്യൂബില്‍ നിന്നു പഠിച്ചാണ് ഒരു തിര നിറയ്ക്കാവുന്ന തോക്ക് നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് ലിപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലിപിന്‍ സ്വന്തമായി ഉണ്ടാക്കിയതാണ് നാടന്‍ തോക്ക് .ഇതിന് ലൈസന്‍സും ഉണ്ടായിരുന്നില്ല. യൂ ട്യൂബിലൂടെയാണ് തോക്കുണ്ടാക്കാന്‍ പഠിച്ചതെന്നാണ് പൊലിസിനു നല്‍കിയ മൊഴി. റഷീദിന്റെ ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പുള്ളിപ്പാറ വനത്തിനു സമീപം വച്ചായതിനാലും നായാട്ടിനിടെ ഉണ്ടായ അപകടമായതിനാലും വനം വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം.

പെയിന്റിങ് ജോലിക്കാരനാണ് റഷീദ്. മണ്ടേപ്പുറം അമ്മദ്, ഹാജറ ദമ്പതികളുടെ മകനാണ്. ഭാര്യ. സറീന. മക്കള്‍. ഹന്ന ഫാത്തിമ, മുഹമ്മദ് സൈനുല്‍ ആബിദീന്‍. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കബറടക്കം നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (9 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (11 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (18 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (22 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (32 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (40 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends