മദര്‍ തെരെസയെ വിമര്‍ശിച്ച ആര്‍എസ്എസ് മേധാവിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍

മദര്‍ തെരേസയെ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. പാവങ്ങള്‍ക്കു ശുശ്രൂഷ ചെയ്യുന്നതിലൂടെ മദര്‍ തെരേസ മതംമാറ്റമാണ് ഉദ്ദേശിച്ചിരുന്നതെന്നാണ് ആര്‍എസ്എസ് നേതാവിയുടെ പരാമര്‍ശം. മദര്‍ തെരേസയോടൊപ്പം കുറച്ചു മാസങ്ങള്‍ താന്‍ സേവനം ചെയ്തിട്ടുണ്ടെന്നും അവര്‍ വളരെ കുലീനയായ വ്യക്തിയാണെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ പേര് വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കൊല്‍ക്കത്തയിലെ നിര്‍മല്‍ ഹൃദയ് ആശ്രമത്തില്‍ വച്ചാണ് മദറുമൊത്ത് പ്രവര്‍ത്തിച്ചതെന്നും കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
മദര്‍ തെരേസയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെങ്കിലും അവയ്ക്കു പിറകില്‍ മറ്റുലക്ഷ്യങ്ങളുമുണ്ടായിരുന്നുവെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. മത പരിവര്‍ത്തനമുള്‍പ്പെടെയുള്ള ഉദ്ദേശങ്ങളും മദര്‍ തെരേസയുടെ സേവനങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നുവെന്ന് ഭാഗവത് ആരോപിച്ചു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു സന്നദ്ധസംഘടനയുടെ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























