ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയല്ല, മുഖ്യപ്രതിയാണെന്ന് എം സ്വരാജ്

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും പ്രതിയുടെ സഹോദരനുമായുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും എല്ലാം ബോധ്യമായിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം സ്വരാജ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയല്ല, മുഖ്യപ്രതിയാണെന്നും മുഖ്യമന്ത്രി ഈ തെളിവുകളില്‍ നിന്നും എങ്ങനെ ഒഴിഞ്ഞുമാറുമെന്നും സ്വരാജ് ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി എന്ന കേരള മുഖ്യമന്ത്രിയുടെ തട്ടിപ്പിന്റെ മുഖമാണ് അഴിഞ്ഞു വീണിരിക്കുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു തെളിവ് പുറത്ത് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഇത് കേരളത്തിനാകെ അപമാനമാണെന്നും സ്വരാജ് പറഞ്ഞു.
സോളാര്‍കേസിലെ പ്രതിയുടെ സഹോദരനും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങള്‍ സ്വകാര്യചാനല്‍ പുറത്തുവിട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്വരാജ്. മുഖ്യമന്ത്രി പ്രതിയുടെ സഹോദരന്‍ റിജേഷിനോട് എനിക്ക് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നു പറയുമ്പോള്‍ അദ്ദേഹം എല്ലാം ചെയ്തു കഴിഞ്ഞുവെന്നാണ് അര്‍ത്ഥം. എല്ലാം മാധവനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. റിജേഷ് ഞങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി പരുങ്ങുകയാണ് ചെയ്യുന്നത്. ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ നിസാഹനായി നില്‍ക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി രാജി സമര്‍പ്പിച്ച് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് വേണ്ടതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















