Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ക്വട്ടേഷന്‍ സംഘങ്ങളെ പൊക്കാന്‍ \'ഓപ്പറേഷന്‍ സുരക്ഷ\'

25 FEBRUARY 2015 05:38 PM IST
മലയാളി വാര്‍ത്ത.

അക്രമികളെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്ത് ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം ഉറപ്പാക്കാനായി \'ഓപ്പറേഷന്‍ സുരക്ഷ\' പദ്ധതി സര്‍ക്കാര്‍ തുടങ്ങി. സംസ്ഥാനത്തെ എല്ലാ ഗുണ്ടകളെയും അമര്‍ച്ച ചെയ്യും വരെ ഇതു തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇന്നലെ വരെ 1769 പേരെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റു ചെയ്തു.
ഗുണ്ടകള്‍ അടക്കം എല്ലാത്തരം കുറ്റവാളികളെയും അറസ്റ്റു ചെയ്യും. ഇതില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗുണ്ടകളെ ഏതെങ്കിലും തരത്തില്‍ പോലീസ് സഹായിച്ചാല്‍ അവര്‍ സര്‍വീസില്‍ കാണില്ല.
പോലീസും ഇന്റലിജന്‍സ് വിഭാഗവും ഏകോപിപ്പിച്ച് നടത്തുന്ന പദ്ധതിയുടെ ചുമതല എ.ഡി.ജി.പി അരുണ്‍ കുമാര്‍ സിന്‍ഹയ്ക്കാണ്. 1090 എന്ന ക്രൈം സ്‌റ്റോപ്പര്‍ നമ്പരില്‍ വിളിച്ച് ഗുണ്ടകളെ കുറിച്ചുളള വിവരം നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. വിളിച്ച ആളിന്റെ നമ്പര്‍ ഇതില്‍ അറിയാന്‍ കഴിയില്ല. വിളിക്കുന്ന ആളിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുമില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അക്രമം നടത്തുന്നവരെ പിടികൂടുന്നതിന് മുന്‍ഗണന നല്‍കും.
ക്വട്ടേഷന്‍ സംഘങ്ങള്‍, വിവിധ മാഫിയകള്‍, സാമൂഹിക വിരുദ്ധര്‍, സ്ഥിരം കുറ്റവാളികള്‍, സാമ്പത്തിക കുറ്റവാളികള്‍, ജാമ്യം എടുത്ത് മുങ്ങി നടക്കുന്നവര്‍, പിടികിട്ടാപ്പുള്ളികള്‍ തുടങ്ങിയവരെയെല്ലാം അറസ്റ്റു ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.ബ്ലേഡ് മാഫിയക്കെതിരെ മുമ്പ് സംസ്ഥാന പോലീസ് നടത്തിയ \'ഓപ്പറേഷന്‍ കുബേര\' ഏറെ ശ്രദ്ധ നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends