സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ഉച്ചകഴിഞ്ഞ് കണ്ണൂരില്‍ ഹര്‍ത്താല്‍

കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയായ പ്രേമനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണു പ്രേമന് വെട്ടേറ്റത്. ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. തലശേരി സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ ഇന്ന് ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകിട്ട് ആറു വരെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കൂത്തുപറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്നു മുഴുവന്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കാറിലും രണ്ട് ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമണം നടത്തിയത്. കള്ളുഷാപ്പ് പൂട്ടി സുഹൃത്തിന്റെ മകളുടെ കല്യാണ ചടങ്ങില്‍ പങ്കെടുത്ത് ചിറ്റാരിപ്പറമ്പ് ടൗണിലേക്ക് വരികയായിരുന്നു പ്രേമന്‍. വാഴയില്‍ ഗോപാലന്റെയും കുഞ്ഞിമ്മാതയുടെയും മകനാണ് പ്രേമന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















