രാമവർമപുരത്തെ വൃദ്ധമന്ദിരത്തിൽ കല്യാണമേളം! കൊച്ചനിയൻ ചേട്ടന്റെയും ലക്ഷ്മി അമ്മാൾ അമ്മയുടെയും വിവാഹം നാളെ നടക്കും

രാമവർമപുരത്തെ വൃദ്ധസദനം ആഘോഷ തിമിർപ്പിലാണ് ..ഇന്നു കഴിഞ്ഞാൽ ഇവിടെ കല്യാണമാണ്. ബന്ധുക്കൾ ഉപേക്ഷിച്ച വൃദ്ധസദനത്തിലെ അന്തേവാസികളായ കൊച്ചനിയൻ ചേട്ടനും ലക്ഷ്മി അമ്മാൾ അമ്മയും ഇനി പരസ്പരം തുണയാകുന്നു
കൊച്ചനിയൻ ചേട്ടന്റെയും ലക്ഷ്മി അമ്മാൾ അമ്മയുടെയും വിവാഹം നാളെ നടക്കും. നേരത്തെ 30ന് ആണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അന്നു പലർക്കും എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ വിവാഹം രണ്ടു ദിവസം നേരത്തെയാക്കുകയായിരുന്നു.
നാളെ വൃദ്ധസദനത്തിൽതന്നെയാണ് വിവാഹമണ്ഡപമൊരുങ്ങുന്നത്. വിവാഹവീടിന്റെ തിരക്കിലാണ് വൃദ്ധസദനം. ദിവസവും വിരുന്നുകാരുടെ തിരക്കുണ്ട്.കല്യാണത്തിനു ക്ഷണിച്ചുകൊണ്ടുള്ള വിവാഹക്ഷണപത്രികയും തയാറാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ലെറ്റർഹെഡിലാണ് ക്ഷണക്കത്ത്. വൃദ്ധസദനത്തിലെ താമസക്കാരും ജീവനക്കാരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ചേർന്നാണ് തങ്ങളുടെ വീട്ടിലെ കല്യാണത്തിന് ഏവരേയും ക്ഷണിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























