നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!

കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ മരംമുറിക്കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിനെയും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിനെയും പ്രതിക്കൂട്ടിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മന്ത്രി ഷിബു ബേബി ജോണ്‍. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെത്തി നികേഷ് കുമാറിന്റെ മുറിയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലാണ് കേസില്‍ പുതിയ വഴിത്തിരിവായിരിക്കുന്നത്. ഇതോടെ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി നികേഷ് കുമാറും പ്രതിയാകുമോ എന്ന ചോദ്യം ശക്തമായിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികള്‍ ചാനല്‍ ഓഫീസില്‍ വെച്ച് നടത്തിയ ഗൂഢാലോചനയ്ക്ക് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്സാക്ഷിയാണെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് തനിക്ക് ഇ-മെയില്‍ വഴി കൃത്യമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പരാതി ലഭിച്ച സാഹചര്യത്തില്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും നടന്ന ഗൂഢാലോചനയെക്കുറിച്ചും പോലീസും അന്വേഷണ സംഘവും വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍, ചാനല്‍ ഓഫീസില്‍ നടന്നതായി പറയപ്പെടുന്ന കൂടിക്കാഴ്ചയെക്കുറിച്ചും അതില്‍ നികേഷ് കുമാറിനുള്ള പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ചോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷണം വ്യാപിപ്പിക്കാനാണ് സാധ്യത. ഗൂഢാലോചനയില്‍ പങ്കാളിയാവുകയോ പ്രതികള്‍ക്ക് സഹായം ചെയ്ത് നല്‍കുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നികേഷ് കുമാറിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ നിയമതടസ്സമില്ലെന്നിരിക്കെ, വരും ദിവസങ്ങളില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരങ്ങള്‍.
മുട്ടില്‍ മരംമുറി കേസില്‍ തിരുത്തലുകളോടെ പുതിയ കുറ്റപത്രം കോടതിയില്‍ തിരികെ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും മുന്‍ പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയ ഗുരുതര കാര്യങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ കാണും. അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകിന്റെ വിവാദ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉള്‍പ്പെടെ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























