അടിവസ്ത്രത്തിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; പ്രതികൾ കസ്റ്റഡിയിൽ

സ്വർണ്ണം അടിവസ്ത്രത്തിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിലായി. കോഴിക്കോട് സ്വദേശി സിറാജ്, ദുബായിയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹമ്മദ് അമീൻ എന്നിവരാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി 35.5 ലക്ഷം രൂപ വിലവരുന്ന 955 ഗ്രാം സ്വർണ്ണമാണ് കണ്ടെത്തിയത്.
സിറാജ് അടിവസ്ത്രത്തിലൊളിപ്പിച്ച 937 ഗ്രാം സ്വർണ മിശ്രിതത്തിൽ നിന്നും 780 ഗ്രാം സ്വർണം ഉദ്യോഗസ്ഥർ വേർതിരിച്ചെടുത്തു. അഹമ്മദ് അമീൻ ചെക്കിംഗ് ലഗേജിൽ കൊണ്ടു വന്ന എമർജൻസി ലൈറ്റിൽ നിന്നും 175 ഗ്രാം തൂക്കം വരുന്ന സ്വർണ തകിടുകളാണ് കണ്ടുപിടിച്ചത്. രണ്ട് പേരേയും കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
https://www.facebook.com/Malayalivartha























