തൃശൂരില്‍ യുവാവ് പിതാവിനെയും മാതൃ സഹോദരിയേയും തലയ്ക്കടിച്ചു കൊന്നു

തൃശൂരില്‍ മനോരോഗിയായ യുവാവ് പിതാവിനെയും മാതൃ സഹോദരിയേയും തലയ്ക്കടിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ജമാലിന്റെ മകന്‍ ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ തളിക്കുളം എടശ്ശേരി സ്വദേശി മമ്മസ്രായില്ലത്ത് വീട്ടില്‍ ജമാല്‍ (60), പണിക്കവീട്ടില്‍ ഹസന്‍ ഭാര്യ ഖദീജ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഷെഫീഖ്.
ഉച്ചയ്ക്ക് പ്രാര്‍ത്ഥന നടക്കുന്ന സമയത്താണ് ദാരുണമായ സംഭവം നടന്നത്. ഉച്ചക്ക് വീട്ടിലെത്തിയ ഷെഫീഖ് പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് മര്‍ദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്തു. പിന്നീട് മുറ്റത്ത് പാഴ്‌വസ്തുക്കള്‍ക്ക് തീയിട്ടശേഷം അതിലേക്ക് പിതാവിനെ തള്ളിയിടുകയായിരുന്നു. സംഭവം കണ്ട മാതാവ് കുഞ്ഞി പാത്തു ഷെഫീഖിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും മാതാവിനെയും മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് കുഞ്ഞി പാത്തു തൊട്ടടുത്ത് താമസിക്കുന്ന അനിയത്തി ഖദീജയെ വിളിച്ചു കൊണ്ട് വന്ന് പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഖദീജയ്ക്ക് തലക്കടിയേറ്റത്. ഇതിനിടെ തീയില്‍ നിന്ന് ജമാല്‍ എണീക്കാന്‍ ശ്രമിക്കുന്നത് കണ്ട് വീണ്ടും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു. സ്ത്രീകളുടെ കരച്ചില്‍ കേട്ട് തൊട്ടടുത്ത പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയവര്‍ ഓടിയെത്തയാണ് ഷെഫീഖിനെ പിടികൂടി പൊലീസിന് കൈമാറിയത്. ജമാലിനെയും ഖദീജയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























