നാല്‍പത്തിയൊന്നു ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു... മകര മാസ പൂജകള്‍ക്കായി ഈ മാസം 30 വൈകിട്ട് അഞ്ചിന് നട തുറക്കും

41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. ഹരിവരാസനം ചൊല്ലി അയ്യപ്പനെ യോഗ നിദ്രയിലാക്കി യോഗ ദണ്ഡും ജപമാലയും അണിയിച്ചാണ് മേല്‍ശാന്തി നടയടച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മണ്ഡല പൂജകള്‍ക്ക് സമാപനമായത്. രാവിലെ 10 മുതല്‍ 11.45 വരെയായിരുന്നു തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജകള്‍ . വൈകിട്ട് ദീപാരാധന നടന്നു. 33 ലക്ഷത്തോളം തീര്‍ഥാടകരാണ് ശബരിമലയില്‍ മണ്ഡല കാലത്ത് ദര്‍ശനം നടത്തിയത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് കുറവായിരുന്നു.
മകര മാസ പൂജകള്‍ക്കായി ഈ മാസം 30 വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക് . സമാധാനപരമായ ഒരു മണ്ഡലകാലത്തിനാണ് സമാപനമാകുന്നത്. വരുമാനത്തിലും തീര്‍ത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ സര്‍വ്വകാല റെക്കോര്‍ഡ് ഉണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha























