Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

എല്ലാം കേന്ദ്രത്തിന്റെ കളികൾ; പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികളായ അലന്‍, താഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം

28 DECEMBER 2019 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികളായ അലന്‍, താഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം. യു.എ.പി.എ. ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

ഡിസംബര്‍ 16-ന് കേസ് എന്‍.ഐ.എ ഏറ്റെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എന്‍.ഐ.എ ഡയറക്ടര്‍ ജനറലിനും കത്തയച്ചു. 2008ലെ എന്‍.ഐ.എ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കത്തില്‍ പറയുന്നു. എന്‍.ഐ.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ ഉള്‍പ്പെടുന്നതാണ് അലന്‍ ഷുഹൈബിനും താഹയ്ക്കും എതിരെ ചുമത്തിയിരിക്കുന്ന യു.എ.പി.എ.

കേസ് അന്വേഷണം എന്‍.ഐ.എയ്ക്കു വിടുന്നത് കേന്ദ്രസര്‍ക്കാരിന് നേരിട്ട് ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍നിന്ന് എന്‍.ഐ.ഐ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി സൗത്ത് എസ്.പിയില്‍നിന്ന് എന്‍.ഐ.എ ഡി.വൈ.എസ്.പി എത്തി കേസ് അന്വേഷണം സംബന്ധിച്ച ഫയലുകള്‍ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും കേസ് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പീലാത്തോസിനെ പോലെ കൈ കഴുകുന്നെന്ന് ആക്ഷേപം. എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നെന്ന് സി.പി.എം വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും വിമര്‍ശനങ്ങള്‍ തുടരുകയാണ്. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരത്തിലൊരു തീരുമാനം നടപ്പാകില്ലെന്ന് സാമാന്യബോധമുള്ള ആര്‍ക്കും അറിയാമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഉമോഷ്ബാബു കെ.സി ആരോപിക്കുന്നു. അദ്ദേഹം അടക്കം നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

കുറഞ്ഞ് എട്ട് വര്‍ഷമെങ്കിലും കഴിയാതെ അലനും താഹയ്ക്കും പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പഠിക്കാനും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിലും മിടുക്കരായ രണ്ട് ചെറുപ്പക്കാരെ കൊലയ്ക്ക് കൊടുത്തൂ എന്നാണ് അവരുമായി അടുപ്പമുണ്ടായിരുന്ന അധ്യാപകര്‍ അടക്കം ആരോപിക്കുന്നത്. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും പാര്‍ട്ടിയെ തള്ളിപ്പറയാന്‍ അവര്‍ തയ്യാറായില്ല. പ്രാദേശിക ഘടകങ്ങള്‍ ഇവരെ എങ്ങനെയും യു.എ.പി.എയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചതോടെ അവരും പ്രതിരോധത്തിലായി. 24 വയസ്സിന് താഴെയുള്ള രണ്ട് ചെറുപ്പക്കാര്‍ വിചാരിച്ചാല്‍ ഈനാട്ടില്‍ എന്ത് മാവോയിസ്റ്റ് വിപ്ലവമാണ് നടക്കുന്നതെന്ന ആക്ഷേപം സി.പി.ഐ ചോദിക്കുന്നുണ്ട്.

സി.പി.എമ്മിന്റെ കേരളഘടകത്തിലെ ചിലരും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും അറിഞ്ഞുകൊണ്ടുള്ള കളിയാണ് സംസ്ഥാനത്തെ മാവോയിസ്റ്റ് വേട്ടയ്ക്കും വ്യാജഏറ്റുമുട്ടലിനും യു.എ.പി.എ അടക്കമുളള കേസുകള്‍ക്കും പിന്നിലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. സി.പി.എമ്മില്‍ ബഹ്‌റഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രമുഖമാധ്യമപ്രവര്‍ത്തകനായ ഷാജഹാന്‍ അടുത്തിടെ പരിഹസിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആഭ്യന്തരവകുപ്പിന് ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിനാണ് ബഹ്‌റയെ ഡി.ജി.പിയായി വച്ചിരിക്കുന്നതെന്ന ആക്ഷേപം സി.പി.എമ്മിനുള്ളില്‍ തന്നെ ശക്തമാണ്. സര്‍ക്കാരാകുമ്പോള്‍ ഇത്തരം ചില വിട്ടുവീഴ്ചകള്‍ ചെയ്‌തേ മുന്നോട്ട് പോകാനാകൂ അതുകൊണ്ട് പാര്‍ട്ടി ഈ വിഷയത്തില്‍ കണ്ണടയ്ക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (12 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (20 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends