കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും..... ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ് വധക്കേസിലെ കുറ്റ പത്രമാണ് അന്വേഷണ സംഘം താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കുക

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കുമെന്ന് സൂചന. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ് വധക്കേസിലെ കുറ്റ പത്രമാണ് അന്വേഷണ സംഘം താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കുക. നിയമ വിദഗ്ധര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍, പരിചയ സമ്ബന്നരായ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് . ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.കൂടത്തായി കൊലപാതക പരമ്ബരയില്‍ ആദ്യ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെയാണ്
കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിച്ചേക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നത്. കേസിലെ മുഖ്യപ്രതി ജോളി ജോസഫിനു ശിക്ഷ ലഭിക്കുന്നതിനുള്ള എല്ലാ തെളിവും സമാഹരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമാനതകളില്ലാത്ത ഈ കേസിന്റെ അന്വേഷണവും സമാനതകളില്ലാത്ത രീതിയിലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കല്ലറ തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ തലേ ദിവസം ജോളി അഭിഭാഷകനെ കാണാന്‍ പോയിരുന്നതിന്റെ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























