മനം പോലെ മാംഗല്യം; കൊച്ചനിയന്‍ ലക്ഷ്മിയമ്മയ്ക്ക് ഇന്ന് താലിചാര്‍ത്തും

രാമവര്‍പുരത്തെ വൃദ്ധ സദനം ഇന്ന് ആഘോഷത്തിലാണ്. ഏവരും കാത്തിരുന്ന ആ വിവാഹം ഇന്നാണ്. വൃദ്ധ സദനത്തിലെ അന്തേവാസികളായ 67 വയസ്സായ കൊച്ചനിയന്‍ മേനോന്‍ 66 വയസ്സായ പി.വി.ലക്ഷ്മിയമ്മയ്ക്ക് താലിചാര്‍ത്തുകയാണ്. മൈലാഞ്ചിക്കല്യാണം അന്തേവാസികള്‍ ഏവരും കൂടി അതി ഗംഭീരമാക്കിയിരുന്നു.
പ്രിയപ്പെട്ടവരെ സാക്ഷിയാക്കി ഇന്ന് ശുഭമുഹൂര്‍ത്തത്തില്‍ ആ പുണ്യം ചെയ്ത മനസുകള്‍ ഒരുമിക്കും. ഇരുവരുടേയും സ്നേഹത്തിനും ഒത്തുചേരലിനും സാക്ഷിയായ തൃശൂരിലെ രാമവര്‍മപുരത്തെ വൃദ്ധസദനം തന്നെയാണ് വിവാഹ വേദി.
കല്യാണത്തിന്റെ ആവേശവും തിക്കുംതിരക്കുമെല്ലാം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. കാരണവന്‍മാരാകാനും കാര്യങ്ങള്‍ യഥാവിധി ചെയ്യാനും മുന്നില്‍ നിന്നതാകട്ടെ ഇരുവരേയും മനസു നിറഞ്ഞ് സ്നേഹിക്കുന്നവരും. മൈലാഞ്ചിക്കല്യാണം അന്തേവാസികള്‍ ഗംഭീരമാക്കി. അവര്‍ ഒത്തുചേര്‍ന്നു മൈലാഞ്ചി അണിയിച്ചു ലക്ഷ്മി അമ്മാളെ വധുവാക്കി.
ഇന്ന് രാവിലെ കല്യാണപ്പെണിനെ എല്ലാവരും ചേര്‍ന്ന് ഇനിയും ഒരുക്കും. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തും. നേരത്തെ 30ന് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും അന്നു പലര്‍ക്കും എത്തിച്ചേരാന്‍ പ്രയാസമുള്ളതിനാല്‍ വിവാഹം രണ്ടു ദിവസം നേരത്തെയാക്കുകയായിരുന്നു.
എല്ലാവര്‍ക്കും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചതനുസരിച്ചാണു നേരത്തെയാക്കിയത്. വിവാഹ ക്ഷണപത്രിക സംസ്ഥാന സര്‍ക്കാരിന്റെ ലെറ്റര്‍ ഹെഡിലാണു തയാറാക്കിയത്.
https://www.facebook.com/Malayalivartha























