കായംകുളത്ത് ടിപ്പര്‍ ലോറിക്ക് പിന്നില്‍ കെ.എസ്.ആര്‍.ടി.സി.ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

ദേശീയ പാതയില്‍ ചിറക്കടവം ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കെ.എസ്.ആര്‍.ടി.സി.ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു .കൊല്ലത്തുനിന്ന് കായംകുളത്തേക്ക് വന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. സംഭവസമയം ബസില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആരുടെയും പരുക്ക് ഗുരുതരമല്ല . അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു .
"
https://www.facebook.com/Malayalivartha























