കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താൻ കഴിയാതെ കോണ്‍ഗ്രസ്...പതാക കെട്ടാൻ അറിയില്ലേൽ അത് അറിയാവുന്നവരെ ഏൽപിക്കണം എന്ന് ഉണ്ണിത്താൻ....കടുത്ത അതൃപ്തിയിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും

കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താൻ കഴിയാതെ കോണ്‍ഗ്രസ്. രാവിലെ കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് മുന്നോടിയായി ഇന്ദിരാഭവനിൽ കൊടി ഉയർത്താൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊടി ആദ്യംതന്നെ മുകളിൽ ഉയർത്തിയ നിലയിലായിരുന്നു. പതാക ഉയർത്താൻ ശ്രമിച്ചപ്പോൾ, കെട്ടിയ പതാക നിവർന്നില്ല. പകരം ശരിക്ക് കെട്ടാത്തതിനാൽ ഊർന്ന് താഴെ വീണു. അതൃപ്തിയോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾ തന്നെ ഇടപെട്ട് പതാക കെട്ടാൻ ശ്രമിക്കുന്നതിനിടെ സേവാദൾ പ്രവർത്തകരെത്തിയാണ് പതാക ശരിയാക്കിയത്
ദൃശ്യമാധ്യമങ്ങളുടെയും മറ്റും സാന്നിധ്യത്തിൽ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും രാജ്മോഹൻ ഉണ്ണിത്താനും ഒക്കെ നോക്കിനിൽക്കേയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. കൊടി ഉയർത്താൻ കഴിയാതെ വന്നതോടെ നേതാക്കൾ സേവാദൾ പ്രവർത്തകരെ ശകാരിച്ചു.' പതാക നിവരാത്തത് മാധ്യമപ്രവർത്തകരുടെ കുറ്റമാണോടോ? പതാക കെട്ടാൻ അറിയില്ലേൽ അത് അറിയാവുന്നവരെ ഏൽപിക്കണം. നേതാക്കളാണെന്ന് പറഞ്ഞ് നടന്നാപ്പോരാ, പതാകയെങ്കിലും കെട്ടാനുള്ള പരിശീലനം വേണം'', എന്ന് ഉണ്ണിത്താൻ നേതാക്കളെ ശകാരിച്ചു ..പതാക നിവരാതിരുന്നപ്പോൾത്തന്നെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും മുഖത്ത് അതൃപ്തിയും രോഷവും പ്രകടമായിരുന്നു
പകുതിയ്ക്ക് വച്ച് കെട്ടിയിട്ട പതാക നോക്കി ചിലർ ''ഇതിങ്ങനെ താഴെ കെട്ടിയിടാതെ, പകുതിയ്ക്ക് വച്ച് ഉയർത്തി നിർത്താൻ ഇവിടാരും മരിച്ചിട്ടൊന്നുമില്ലല്ലോ'', എന്ന് പറയുന്നതും കേൾക്കാമായിരുന്നു.
ഇതിനിടെ സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽ നിന്നൊഴിവാക്കാൻ ഇന്ദിരാഭവനിൽ മാധ്യമപ്രവർത്തകരെ തടയാൻ ശ്രമിച്ചു. എന്നാൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ച് മാധ്യമപ്രവർത്തകരോട് ക്ഷമ ചോദിക്കുകയായിരുന്നു.
രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാപക ദിനത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് ജാഥാ നടത്തുന്നതിനാണ് പരിപാടി ഇട്ടിരിക്കുന്നത്.. ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇന്ന് കോണ്‍ഗ്രസ് ജാഥ സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവൻ നേതാക്കളും പതാക ജാഥയുടെ ഭാഗമാകും.
പരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തും. മുന്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി അസമിലെ ഗുവാഹത്തിയില്‍ റാലിയെ അഭിസംബോധന ചെയ്യും. പൗരത്വ ഭേദഗതി നിയമമായിരിക്കും പ്രതിഷേധങ്ങളുടെ മുഖ്യപ്രമേയം
സ്ഥാപക ദിനത്തിലെ രാജ്യത്താകമാനം നടക്കുന്ന വിവിധ പരിപാടികള്‍ പൗരത്വ ഭേദഗതി നിയമപ്രക്ഷോഭത്തെ ബലപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.\
https://www.facebook.com/Malayalivartha























