പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;51 വയസ്സുകാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. വടക്കാഞ്ചേരിയിൽ ആണ് 51 കാരൻ പോലീസ് പിടിയിലായത്. മാനസിക വൈകല്യമുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. അയൽവാസിയായ ഇയാൾ കുട്ടിയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























