മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് തെങ്ങില്‍ ഇടിച്ചു; യുവാവിന് ദാരുണ മരണം

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. താമരശേരി പരപ്പൻ പൊയിൽ സ്വദേശി ഒ.കെ. സലീമിന്റെ മകൻ നിഷാദ് (19)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റിഷാദിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരഞ്ചാട്ടി കൂമ്പാറ റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ആണ് യുവാവിനു മരണം സംഭവിച്ചത്.
കക്കാടംപൊയിൽ നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നിഷാദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. കൊടുംവളവും ഇറക്കവും ഉള്ള റോഡിൽ നിന്നും വാൻ തെന്നിമാറി സമീപത്തെ തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനം തെങ്ങിനിടയിൽ കുടുങ്ങിയതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് എസ്ക്കവേറ്റർ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
https://www.facebook.com/Malayalivartha























