Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കുപ്രസിദ്ധ മോഷ്ടാവ് ആട് ആൻറണി പ്രതിയായ സ്വർണ്ണ കവർച്ചാ കേസിൽ ആന്റണിക്കെതിരായ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി അന്ത്യശാസനം നൽകി; ജനുവരി പതിനാറിനകം ഹാജരാക്കാൻ തിരുനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്

28 DECEMBER 2019 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

 ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വിചാരണ നേരിടുന്ന പ്രതികളുടെ വിചാരണ അനന്തമായി നീട്ടാനാവില്ലെന്ന് മജിസ്ട്രേട്ട് വിവീജ രവീന്ദ്രൻ പ്രോസിക്യൂഷനെ ഓർമ്മിപ്പിച്ചു. അഞ്ചു പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ച ശേഷം പ്രോസിക്യൂഷൻ ആന്റണിക്കെതിരായ രേഖകൾ ഹാജരാക്കാൻ കോടതിയിൽ സമയം തേടുകയായിരുന്നു.

ഒക്ടോബർ 28 , നവംബർ 11 , നവംബർ 25 , ഡിസംബർ 9 , ഡിസംബർ 23 എന്നീ തീയതികളിലായി അഞ്ചു തവണ സമയം അനുവദിച്ചിട്ടും രേഖകൾ ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ഓരോ പ്രാവശ്യവും പ്രോസിക്യൂഷൻ സമയം തേടുകയായിരുന്നു. അതേ സമയം പ്രതിക്ക് വേണ്ടി കേസ് നടത്താൻ ലീഗൽ സർവ്വീസ് അതോറിറ്റി ചുമതലപ്പെടുത്തിയ അഭിഭാഷകൻ കോടതിയിൽ ഹാജരാകാനായി നോട്ടീസയക്കാൻ കോടതി നിർദ്ദേശിച്ചിട്ടും അതനുസരിക്കാത്ത പ്രോസസ് ക്ലാർക്കിന് കോടതി മെമ്മോ നൽകി.ക്ലാർക്കിനെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് മെമ്മോ നൽകിയത്.

വിചാരണക്കായി സാക്ഷികളെ ഹാജരാക്കാത്ത മംഗലപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടറെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.സാക്ഷി സമൻസ് വീഴ്ച കൂടാതെ നടപ്പിലാക്കാൻ പല തവണ രേഖാമൂലം കോടതി ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാത്തതിനാലാണ് സർക്കിൾ ഇൻസ്പെക്ടറെ കോടതി രൂക്ഷമായ ഭാഷയിൽ ശാസിക്കുകയും വിമർശിക്കുകയും ചെയ്ത് . സി ഐ യുടെ നിഷ്ക്രിയത്വം കൃത്യ വിലോപവും നിരുത്തവാദപരവുമാണെന്ന് നിരീക്ഷിച്ച കോടതി സാക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മേലുദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പി യോട് ഉത്തരവിട്ടിരുന്നു. ജനുവരി 16 ന് ആട് ആന്റണിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും കോടതി ഉത്തരവിട്ടു.

ആറ്റിങ്ങൽ മംഗലപുരത്തെ വീട്ടിൽ രാത്രി ഭവനഭേദനം നടത്തി അലമാര കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിന്റെ വിചാരണയാണ് തിരുവനന്തപുരം റൂറൽ മംഗലപുരം പോലീസിന്റെ അനാസ്ഥ കാരണം തടസ്സപ്പെട്ടത്. 2017 ജൂലൈ 14നാണ് ആട് ആന്റണിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
കൊല്ലം പാരിപ്പള്ളി പോലിസ് നൈറ്റ് പട്രോളിംഗ്‌ നടത്തവേ അർദ്ധ രാത്രി മോഷണ ശ്രമം കഴിഞ്ഞ് മാരുതി വാൻ ഓടിച്ചു മടങ്ങി വന്ന ആട് ആന്റണിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനാൽ വാനിൽ നിന്ന് നീക്കം ചെയ്ത് ആന്റണിയെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ പോലീസ് ജീപ്പ് ഡ്രൈവർ മണിയൻ പിള്ളയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് ആൻറണി എന്ന ആട് ആന്റണി.

ഇയാൾ കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം , കൊലപാതകം , പീഢനം എന്നിവയടക്കം 400 ഓളം ക്രിമിനൽ കേസുകൾ നിലവിലുള്ളയാളും തലസ്ഥാന ജില്ലയിലും മറ്റു ജില്ലകളിലുമായി 17 ഓളം കാമിനിമാരുമുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. പോലീസുകാരനെ കുത്തി ഒളിവിൽ പോയ ആന്റണിയെ വർഷങ്ങൾക്ക് ശേഷമാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇയാളുടെ കാമിനിമാരെ ഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ച് ചോദ്യം ചെയ്ത് തുടങ്ങിയതോടെയാണ് ആടിന്റെ ഒളിയിടം സംബന്ധിച്ച തുമ്പ് പോലീസിന് ലഭിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ 2009 ൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസ് , കഴക്കൂട്ടം സ്വർണ്ണ കവർച്ചാ കേസ് , കോട്ടയം കംപ്യൂട്ടർ സ്ഥാപനത്തിലെ കംപ്യൂട്ടർ ഉൽപ്പന്നങ്ങൾ മോഷണം , ഷൊർണ്ണൂർ സ്വർണ്ണക്കവർച്ച , പി.സി.ജോർജ് എംഎൽഎയുടെ കാഞ്ഞിരപ്പള്ളി പാറത്തോട് വീട്ടിലെ സ്വർണ്ണക്കവർച്ച തുടങ്ങി സംസ്ഥാനത്തിനകത്ത് അനവധി മോഷണ കേസുകളിൽ ആട് ആന്റണി പ്രതിയാണ്.

പാരിപ്പള്ളി പോലീസുകാരനെ കുത്തിക്കൊന്ന ശേഷം വാനിൽ രക്ഷപ്പെട്ട ആന്റണി നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള വാടക വീട്ടിൽച്ചെന്ന് രക്തക്കറ പുരണ്ട കത്തി അവിടെ ഉപേക്ഷിച്ച് രണ്ടു നാൾ തങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. അവിടെ സൂസൻ എന്ന സ്ത്രീയും മറ്റൊരു സ്ത്രീയും ഭാര്യമാരായി താമസിപ്പിച്ചു വരികയായിരുന്നു ആൻറണി. അതിൽ ഒരു സ്ത്രീ ആന്റണിയിൽ നിന്ന് ഗർഭിണിയായിരുന്നു. ആൻറണിയെ ഒളിവിൽ പാർപ്പിച്ചതിനും രക്ഷപ്പെടാൻ സഹായിച്ചതിനും രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയവേയാണ് സ്ത്രീ പ്രസവിച്ചത്.

കൊലപാതകത്തിന് ശേഷം ഒന്നര വർഷമായി പല ഒളിത്താവളങ്ങളിൽ മാറി മാറി താമസിച്ച് ഒളിവിലായിരുന്ന ആൻറണി പൊള്ളാച്ചി ധാരാപുരത്ത് താമസിച്ച് ഇടക്കിടെ പാലക്കാട് ഗോപാലപുരത്തുള്ള മറ്റൊരു ഭാര്യ വീട്ടിൽ വന്നു പോകുമായിരുന്നു. ഇത് പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ഒരു വനിതാ കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ വിവരം ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ഒന്നര മാസം നിരീക്ഷിച്ച ക്രൈംബ്രാഞ്ച് സംഘം ആൻറണിയെന്ന് തിരിച്ചറിഞ്ഞ് ഉറപ്പിച്ച ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ഒന്നര വർഷത്തിനിടെ ആന്റണിയെന്ന് തെറ്റിദ്ധരിച്ച് പലരെയും ആളുമാറി പിടികൂടിയിരുന്നു. ഇത് പോലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയതിനാലാണ് നിരീക്ഷിച്ച് ഉറപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (13 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (21 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends