സ്ത്രീകള്‍ നാളെ രാത്രിയില്‍ ഇറങ്ങി നടക്കും; ലക്ഷ്യം പൊതുയിടം എന്റേതുമാക്കല്‍! സമയം രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെ!

പൊതുയിടം എന്റേതും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നാളെ നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെ നൈറ്റ്വാക്ക് അഥവാ രാത്രി നടത്തം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ജില്ലാ വനിതാ-ശിശു വികസന ഓഫീസാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിലവില്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് ഉള്ളത്. അവരില്‍ മാറ്റമുണ്ടാക്കുക എന്നതും രാത്രികാലങ്ങളില്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടുവരുന്ന സാമൂഹ്യ വിരുദ്ധരുടെ സാഹചര്യം ഒഴിവാക്കുക എന്നതും നൈറ്റ്വാക്ക് ലക്ഷ്യമിടുന്നു. അപകട സാഹചര്യങ്ങളില്‍ വിവരങ്ങള്‍ അപ്പോള്‍ തന്നെ പോലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തെ ബോധവത്കരിക്കുക എന്നതും ലക്ഷ്യമിടുന്നു.
രാത്രികാല നടത്തം 29-ന് ശേഷം വനിതാദിനമായ മാര്‍ച്ച് എട്ടുവരെ ജില്ലയിലെ മറ്റു പല ഭാഗങ്ങളിലും അറിയിപ്പില്ലാതെ ആഴ്ചതോറും സംഘടിപ്പിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറു മുനിസിപ്പല്‍ നഗരങ്ങളായ ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് നൈറ്റ്വാക്ക്.
കെഎസ്ആര്‍ടിസി ആലപ്പുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ ജില്ല കോടതിപ്പാലം, വൈഎംസിഎ പാലം വഴി (തെക്കേക്കര), വൈഎംസിഎ പാലം പടിഞ്ഞാറ് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് വരെയും കളക്ടറേറ്റ് ജംഗ്ഷന്‍, ആലപ്പുഴ മുതല്‍ ശവക്കോട്ടപാലം, വഴിച്ചേരി പാലം (തെക്കേക്കര) വഴി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് വരെയും ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ ഇരുന്പ് പാലം, വൈഎംസിഎ ജംഗ്ഷന്‍ വഴി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് വരെയും ജില്ല കോടതി മുതല്‍ ജില്ല കോടതി വടക്കേക്കര വഴി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് വരെയുമാണ് ആലപ്പുഴയില്‍ നൈറ്റ്വാക്ക്.
ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ മുതല്‍ ഫയര്‍സ്റ്റേഷന്‍ റോഡ് വഴി ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വഴി കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും കോടതി കവല മുതല്‍ കിഴക്കോട്ടുവന്ന് മഞ്ഞള്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വഴി ചേര്‍ത്തല കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന്‍ മുതല്‍ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും പൈവറ്റ് ബസ്സ്റ്റാന്‍ഡ് മുതല്‍ കഐന്‍ജി വഴി അന്പലം വന്നു വടക്കോട്ട് വന്ന്, ചിത്രാഞ്ജലി വന്ന് ചേര്‍ത്തല കെ എസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് വരെയും ചേര്‍ത്തലയില്‍ നടക്കും.
ഹരിപ്പാട് ഹരിപ്പാട് അമ്പലം മുതല്‍ തെക്കേനട, ഹൈവേ വന്ന് എം ലാല്‍ സിനി ഫ്‌ളക്‌സ് തീയറ്റര്‍ വരെയും കച്ചേരി ജംഗ്ഷന്‍ മുതല്‍ ടൗണ്‍ ഹാള്‍, മാധവ ജംഗ്ഷന്‍ വഴി എം ലാല്‍ സിനി ഫ്‌ളക്‌സ് തീയറ്റര്‍ വരെയും ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുതല്‍ ഹൈവേ വഴി എം ലാല്‍ സിനി ഫ്‌ളക്‌സ് തീയറ്റര്‍ വരെയും എഴിക്കകത്ത് ജംഗ്ഷന്‍ മുതല്‍ ജനറല്‍ ഹോസ്പിറ്റല്‍ വഴി എം ലാല്‍ സിനി ഫ്‌ളക്‌സ് തീയറ്റര്‍ വരെയുമാണ് നടത്തം.
എംഎസ്എം കോളജ് ഹൈവേ വഴി കായംകുളം കെ എസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും കായംകുളം പോലീസ് സ്റ്റേഷന്‍ മുതല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വഴി കായംകുളം കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും കായംകുളം കായല്‍ (മത്സ്യ കന്യക) മുതല്‍ ടൗണ്‍ ഹാള്‍ വഴി കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും കായംകുളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ കോടതി വഴി കെ എസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയുമാണ് കായംകുളത്ത് നടക്കുന്നത്.
മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും മാവേലിക്കര പുഷ്പ (പൂക്കട) ജംഗ്ഷന്‍ മുതല്‍ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും പുതിയകാവ് ജംഗ്ഷന്‍ മുതല്‍ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും ബുദ്ധ ജംഗ്ഷന്‍ മുതല്‍ മിച്ചല്‍ ജംഗഷന്‍ വഴി മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും നടക്കും.
ചെങ്ങന്നൂരില്‍ ചെങ്ങന്നൂര്‍ ആല്‍ത്തറ ജംഗ്ഷന്‍ മുതല്‍ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും ഐടിഐ ജംഗ്ഷന്‍ മുതല്‍ ചെങ്ങന്നൂര്‍ കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ ചെങ്ങന്നൂര്‍ കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും നൈറ്റ് വാക്ക് നടക്കും.
https://www.facebook.com/Malayalivartha























