സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിക്ക് ഡല്‍ഹിയില്‍ ഔദ്യോഗികവസതിയും ഡ്രൈവറും
സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയില്‍ നിയമിതനായ മുന്‍ എം.പി ഡോ.എ. സമ്പത്തിന് ഔദ്യോഗികവസതിയും ഓഫീസും വാഹനവും അനുവദിച്ച് ഉത്തരവായി. വാഹനത്തിനൊപ്പം ഡ്രൈവറെയും അനുബന്ധ ജീവനക്കാരെയും അനുവദിച്ചിട്ടുണ്ട്.സമ്പത്തിനെ കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങിയത് ആഗസ്റ്റ് മൂന്നിനാണ്. ഇന്നലെ പുതുക്കിയ ഉത്തരവിലൂടെയാണ് ഔദ്യോഗികവസതി അടക്കമുള്ളവ അനുവദിച്ചത്.
https://www.facebook.com/Malayalivartha