Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പാക്കികള്‍ക്കും അമ്പരപ്പ്... പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭം ഇന്ത്യയില്‍ കനക്കവേ ഇന്ത്യയുടെ തീരുമാനങ്ങള്‍ക്ക് കൈത്താങ്ങുമായി ബംഗ്ലാദേശ്; പാകിസ്ഥാനെപ്പോലും ഞെട്ടിപ്പിച്ച് ഇന്ത്യയില്‍ അനധികൃതമായി തങ്ങുന്ന പൗരന്മാരെ തിരിച്ചുവിളിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി; ഭാരതത്തിലേക്ക് നുഴഞ്ഞ് കയറുന്നവരെ തടയും; 999പേര്‍ ഇതുവരെ പിടിയിലായി

05 JANUARY 2020 10:29 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ലോകരാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത്ഷായുടേയും തീരുമാനങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ അനധികൃതമായി തങ്ങുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിക്കാമെന്ന് ബംഗ്ലാദേശ് സമ്മതിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ അനധികൃതമായി നിരവധി പേര്‍ താമസിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് ബംഗ്ലാദേശ്. തുടര്‍ന്നും ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വര്‍ഷം മാത്രം അനധികൃത കുടിയേറ്റം നടത്താന്‍ ശ്രമിച്ച 999 പേര്‍ ഇതുവരെ പിടിയിലായി. ഇവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.

അസമിലും ബംഗാളിലും ആണ് അനധികൃത കുടിയേറ്റം എറെ നടന്നിട്ടുള്ളത്. ഇതില്‍ നിരവധി പേര്‍ അസമില്‍ പൗരത്വ പട്ടിക പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് മടങ്ങി. ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ട് മാസത്തിനിടെ 445 പേരാണ് അസമില്‍ നിന്ന് മടങ്ങിയത്. തങ്ങളുടെ പൗരന്മാര്‍ എത് സാഹചര്യത്തിലാണെങ്കിലും മറ്റൊരു രാജ്യത്തിന് ബാധ്യതയാകരുത്. ഇക്കാര്യത്തിലെ ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ അതിശക്തമായ നടപടി തുടര്‍ന്നും സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന തലവന്‍ മേജര്‍ ജനറല്‍ ഷഫിനുള്‍ ഇസ്ലാം പറഞ്ഞു.

അനധികൃതമായി രേഖകളില്ലാതെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കടന്നതിന് 2019ല്‍ 1000 ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പ്രാദേശിക പ്രതിനിധികള്‍ മുഖാന്തിരം പരിശോധിച്ചെന്നും എല്ലാവരും ബംഗ്ലാദേശികള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായ അതിര്‍ത്തി കടക്കല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യയിലെ പ്രക്ഷോഭങ്ങളെ കലാപമാക്കാന്‍ ശ്രമിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പെട്ടുപോയിരുന്നു. ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയതാണ് വിനയായത്.

ബംഗ്ലാദേശില്‍നിന്നുള്ള മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ പങ്കുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഈ വിഡീയോകള്‍ ട്വിറ്ററില്‍നിന്ന് ഇമ്രാന്‍ ഡിലീറ്റ് ചെയ്തു.

അതേസമയം, ഇമ്രാന്‍ പങ്കുവെച്ചത് ഉത്തര്‍ പ്രദേശില്‍നിന്നുള്ള വീഡിയോ അല്ലെന്നും 2013 മേയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്നും ഉത്തര്‍ പ്രദേശ് പോലീസ് വ്യക്തമാക്കി. ബംഗ്ലാദേശ് പോലീസിന്റെ വിഭാഗമായ ആര്‍.എ.ബിയാണ് വീഡിയോയിലുള്ളതെന്നും യു.പി. പോലീസ് പറയുന്നു.

അതിന് പിന്നാലെ പാകിസ്താനെ വിമര്‍ശിച്ചും പൗരത്വ ഭേദഗതി നിയമത്തെ പരോക്ഷമായി ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും മതന്യൂനപക്ഷങ്ങള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു.

പാകിസ്താനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്താനെതിരെ സംസാരിക്കുന്നതേയില്ല. പകരം അവര്‍ ഈ അഭയാര്‍ഥികള്‍ക്കെതിരെ റാലികള്‍ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പാര്‍ലമെന്റിനോട് സമരം ചെയ്യുന്നവരോട് എനിക്കു പറയാനുള്ളത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്റെ ചെയ്തികളെ പുറത്തു കൊണ്ടുവരികയാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്നാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍, കഴിഞ്ഞ എഴുപതുവര്‍ഷമായുള്ള പാകിസ്താന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ എന്നാണ് മോദി പറഞ്ഞത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (25 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (41 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (50 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends