വിശപ്പിന് രാഷ്ട്രീയമില്ല... ന്യൂ ഇയര്‍ സമ്മാനമായി മോദി ആവിഷ്‌ക്കരിച്ച എവിടന്നു വേണമെങ്കിലും സാധാനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരുരാജ്യം ഒരു റേഷന്‍കാര്‍ഡ് വമ്പന്‍ ഹിറ്റിലേക്ക്; മൂന്നുദിവസം പിന്നിട്ടപ്പോള്‍ രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലും പ്രതിഫലനം

പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധം ശക്തമാകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനം ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. നേരത്തെയൊക്കെ പല ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ ഇവിടത്തെ ഒരാനുകൂല്യവും അവിടെ കിട്ടില്ലായിരുന്നു. എന്നാല്‍ മോദി വന്നതോടെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം എന്നതിലേക്ക് പോകുകയാണ്. അതിലേറ്റവും പ്രധാനമായിരുന്നു ഒരുരാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഈ പദ്ധതി വളരെയേറെ സഹായകരമാണ്. പദ്ധതി തുടങ്ങി മൂന്ന് ദിവസം കൊണ്ട് തന്നെ മലയാളികള്‍ പാര്‍ട്ടി വ്യത്യാസം കൂടാതെ ഇതേറ്റെടുത്തിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങിയത്.
പുതുവര്‍ഷത്തിലാണ് രാജ്യത്തെ 12 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇവിടത്തെ കാര്‍ഡുടമകള്‍ക്ക് പട്ടികയിലുള്ള ഏത് സംസ്ഥാനത്തുനിന്നും റേഷന്‍ വാങ്ങാവുന്ന സംവിധാനമാണിത്. മറ്റുസംസ്ഥാനങ്ങളില്‍ ജോലിക്കുപോകുന്ന തൊഴിലാളികള്‍ക്കും താമസംമാറുന്നവര്‍ക്കും എളുപ്പത്തില്‍ റേഷന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.
12 സംസ്ഥാനങ്ങളിലുമായി നാലുകോടിയില്‍പ്പരം കാര്‍ഡുടമകള്‍ക്കാണ് പുതിയ സംവിധാനം വിനിയോഗിക്കാനാവുക. കര്‍ണാടകയില്‍ നിന്ന് രണ്ടു കാര്‍ഡുടമകള്‍ കേരളത്തിലെ റേഷന്‍കടയിലെത്തി. ജനുവരി ഒന്നിന് മല്ലികാര്‍ജുനപ്പയാണ് ആദ്യം റേഷന്‍ വാങ്ങിയത്. പിന്നാലെ ടി.ഡി. പ്രകാശനും റേഷന്‍ വാങ്ങി. കര്‍ണാടകക്കാര്‍ മഹാരാഷ്ട്രയില്‍നിന്നും തെലങ്കാനയില്‍നിന്നും റേഷന്‍ വാങ്ങി.
കര്‍ണാടകയില്‍നിന്ന് മാത്രം കേരളത്തിന് റേഷന്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് പത്തുസംസ്ഥാനങ്ങളുടെ ക്ലസ്റ്ററുകള്‍കൂടി ബന്ധിപ്പിച്ചു. 2020ഓടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറ്റും. അതോടെ രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകും.
കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മലയാളിക്ക് റേഷന്‍ വാങ്ങാവുന്ന സംസ്ഥാനങ്ങളാണ്.
ചുവപ്പ് കാര്‍ഡുള്ള മുന്‍ഗണനാ വിഭാഗത്തിനും മഞ്ഞകാര്‍ഡുള്ള എ.എ.വൈ. വിഭാഗത്തിനും മാത്രമാണ് ആനുകൂല്യം ലഭിക്കുക. മുന്‍ഗണനേതര വിഭാഗമായ വെള്ളക്കാര്‍ഡ്, മുന്‍ഗണനേതര സബ്‌സിഡി വിഭാഗമായ നീലക്കാര്‍ഡ് എന്നിവര്‍ക്ക് കേരളത്തിലെ റേഷന്‍ കടകളില്‍നിന്ന് മാത്രമേ സാധനങ്ങള്‍ ലഭിക്കൂ.
റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷന്‍ നല്‍കുക.
ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് അരിക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും പയറുവര്‍ഗങ്ങള്‍ക്ക് ഒരുരൂപയുമാണ് നിരക്ക്. ചില സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇത്തരം സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റേഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് സൗജന്യ നിരക്കിലോ കേന്ദ്രം നിശ്ചയിച്ച നിരക്കിലോ സാധനങ്ങള്‍ നല്‍കുന്നതാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസംമാറിയവര്‍, രണ്ടുസംസ്ഥാനങ്ങളുടെ അതിര്‍ത്തിപങ്കിടുന്നവര്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. സ്വന്തം സംസ്ഥാനത്തെ റേഷന്‍ കടയില്‍ സാധനങ്ങള്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത സംസ്ഥാനത്തെ കടയില്‍നിന്ന് വാങ്ങാവുന്നതാണ്. എന്തായാലും പദ്ധതി ഏറ്റെടുത്തതിന്റെ സൂചനകളാണ് കാണുന്നത്.
" f
https://www.facebook.com/Malayalivartha























