Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

സുഭാഷ് ഇത്രയ്ക്ക് വളര്‍ന്നോ? വെള്ളാപ്പള്ളി നടേശന്റേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും ഉറക്കം കെടുത്തി സുഭാഷ് വാസു വീണ്ടും ആഞ്ഞടിക്കുന്നു; നിയമനങ്ങളിലൂടെ മാത്രം വെള്ളാപ്പള്ളി നടശേന്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചു; തെളിവുകളെല്ലാം ഉടന്‍ പുറത്തുവിടും

05 JANUARY 2020 12:12 PM IST
മലയാളി വാര്‍ത്ത

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും മൗന വ്രതത്തിലാണ്. വേറെയാരെങ്കിലും വെള്ളാപ്പള്ളി നടേശനേയോ മകനേയോ എന്തെങ്കിലും പറഞ്ഞെങ്കില്‍ കാണാമായിരുന്നു. പക്ഷെ വെള്ളാപ്പള്ളിയുമായി തെറ്റിയ സുഭാഷ് വാസു എന്ത് പറഞ്ഞിട്ടും മറുപടിയില്ല. ശക്തമായ ആരോപണമാണ് സുഭാഷ് വാസു ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. നിയമനങ്ങളിലൂടെ മാത്രം വെള്ളാപ്പള്ളി നടശേന്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന് സുഭാഷ് വാസു വ്യക്തമാക്കുന്നത്. കഴിഞ്ഞകൊല്ലം മാത്രം നേടിയത് 11.5 കോടി രൂപയാണ്. വാങ്ങിയ പണത്തിന് രേഖകള്‍ നല്‍കിയില്ല, കണക്കുകളും അവതരിപ്പിക്കാറില്ലെന്നു സുഭാഷ് വാസു ആരോപിച്ചു. നിയമനത്തിന് പണം നല്‍കിയവരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കും. തുഷാറിന്റെ മക്കാവുവിലെ ഫ്‌ലാറ്റിനെക്കുറിച്ച് രേഖകളുണ്ടെന്നും സുഭാഷ് വാസു വെളിപ്പെടുത്തി.

വെള്ളാപ്പള്ളി കുടുംബത്തെ എസ്എന്‍ഡിപി യില്‍ നിന്ന് പിഴുതെറിയുമെന്ന പ്രഖ്യാപനവുമായിയാണ് സുഭാഷ് വാസു കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വെള്ളാപ്പള്ളി നടേശനും തുഷാറും സമുദായത്തിന്റെ രക്തം ഊറ്റികുടിക്കുന്ന ഡ്രാക്കുളകളാണെന്നും സുഭാഷ് വാസു തുറന്നടിച്ചു. തുഷാറിന്റെ വഴിവിട്ട ബന്ധങ്ങളെകുറിച്ചും ചില കൊലപാതകത്തിലെ വെള്ളാപ്പള്ളിയുടെ പങ്കിനെക്കുറിച്ചും വൈകാതെ വെളിപ്പെടുത്തും. ടി.പി സെന്‍കുമാറിന്റെയും ചില ബിജെപി നേതാക്കളുടെടെയും പിന്തുണയോടെയാണ് തന്റെ പോരാട്ടമെന്നും സുഭാഷ് വാസു തുറന്നുപറഞ്ഞു.
സമുദായവും രാഷ്ട്രീയവും കടന്ന് വ്യക്തിപരമായ ആരോപണങ്ങളിലൂടെ നേരിട്ടുള്ള പോരാട്ടത്തിനുള്ള വെല്ലുവിളിയുമായാണ് സുഭാഷ് വാസു വാര്‍ത്ത സമ്മേളനം നടത്തിയത്. ആനയെന്നാണ് വെള്ളാപ്പള്ളി സ്വയം കരുതുന്നത്. എന്നാല്‍ തനിക്ക് ഒരു കുഴിയാന പോലുമല്ല. വെള്ളാപ്പള്ളി കുടുംബത്തിനു കോടികളുടെ അനധികൃത സ്വത്തുക്കള്‍ ഉണ്ട്. എസ്എന്‍ഡിപി വഴി സമ്പാദിച്ചവയാണ് അധികവും. ഇവ സംരക്ഷിക്കാന്‍ ആണ് ബിജെപി ബന്ധം തുടരുന്നത്.

ബിഡിജെഎസിന്റെ ചെയര്‍മാന്‍ തുഷാര്‍ അല്ലെന്നും താന്‍ ആണെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാറിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ടോ എന്ന് സംശയമാണെന്നും പരിഹസിച്ചു. തനിക്ക് ലഭിച്ച സ്ഥാനങ്ങള്‍ വെള്ളാപ്പള്ളിയുടെ ഔദാര്യം അല്ല. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ല. തുഷാര്‍ വിദേശത്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ താനും ഇരയാണ്. തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ കള്ളമാണെന്നും നിയമപരമായി നേരിടുമെന്നും സുഭാഷ് വാസു പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളിമാരെ കളിയാക്കി അഡ്വ. ജയശങ്കര്‍ രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു എന്നാണ് ചരിത്രമെന്നാണ് ജയശങ്കര്‍ പറയുന്നത്.
വെളളാപ്പളളി നടേശന്റെ കാര്യവും വ്യത്യസ്തമല്ല. ആദ്യം എംബി ശ്രീകുമാര്‍, പിന്നെ സികെ വിദ്യാസാഗര്‍, അതു കഴിഞ്ഞ് ഗോകുലം ഗോപാലന്‍, ഏറ്റവും അവസാനം സുഭാഷ് വാസു.

ഡോ പല്‍പ്പുവിന്റെ സമുദായ സ്‌നേഹവും ടികെ മാധവന്റെ സംഘാടന വൈഭവവും സഹോദരന്‍ അയ്യപ്പന്റെ പുരോഗമന വാഞ്ഛയും ആര്‍ ശങ്കറിന്റെ കര്‍മകുശലതയും കുമാരനാശാന്റെ കാവ്യഭാവനയും ഒത്തിണങ്ങിയ മഹാപുരുഷനാണ് വീരശ്രീ വെളളാപ്പളളി നടേശന്‍.

ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും സര്‍വ്വാഭീഷ്ട വരദായിനിയായ കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജന്‍ബാബുവിന്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടാണ് മുമ്പ് അദ്ദേഹത്തെ കളളന്‍, കളളുകച്ചവടക്കാരന്‍ എന്നൊക്കെ ആക്ഷേപിച്ച വിപ്ലവകാരികള്‍ ഇപ്പോള്‍ നവോത്ഥാന നായകനാക്കി തോളിലേറ്റി നടക്കുന്നത്. എന്നാണ് ജയശങ്കര്‍ പറയുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 minute ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (24 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (40 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (49 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends