Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

അമ്പരപ്പ് മാറുന്നില്ല... കുടിയന്‍മാരെ നിലയ്ക്ക് നിര്‍ത്താനായി സര്‍ക്കാരിന്റെ നമ്പര്‍; കാലി കുപ്പിയുമായി ബിവറേജസിന് മുന്നില്‍ മദ്യപന്‍മാരുടെ നീണ്ട ക്യൂ; വേണമെങ്കില്‍ നിറ കുപ്പി തരാമെന്ന് അങ്കലാപ്പിലായ ജീവനക്കാര്‍

05 JANUARY 2020 12:40 PM IST
മലയാളി വാര്‍ത്ത

ഇത്രയും ക്ഷമയോടെ ക്യൂ നില്‍ക്കുന്നവര്‍ ലോകത്ത് വെറെ കാണില്ല. അതാണ് കേരളത്തിലെ കുടിയന്‍മാര്‍. അവര്‍ക്കിടയില്‍ ജാതിയോ മതമോ സ്റ്റാറ്റസോ ഇല്ല. കഴിഞ്ഞ ദിവസത്തെ കാലിക്കുപ്പിയുമേന്തിയുള്ള കുടിയന്‍മാരുടെ നില്‍പ്പാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതറിഞ്ഞ് മദ്യപന്‍മാര്‍ കാലിക്കുപ്പിയുമായി ബിവറേജസ് ഷോപ്പിലേക്ക് ഓട്ടമാണ്. എന്നാല്‍ കാലിക്കുപ്പി സ്വീകരിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല, വേണമെങ്കില്‍ നിറ കുപ്പി തരാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാലിയായ മദ്യക്കുപ്പികള്‍ ബിവറേജസ് ഷോപ്പില്‍ വിറ്റ് പണം വാങ്ങാമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ട പാതി കേള്‍ക്കാത്ത പാതിയാണ് കാലിക്കുപ്പിയുമായി മദ്യപന്‍മാര്‍ ഇറങ്ങിയത്. എന്നാല്‍ പോയവരെല്ലാം വെട്ടിലായി. ദേഷ്യം തീര്‍ക്കാര്‍ ഒരു ഫുള്ളുമായാണ് അവര്‍ കളം വിട്ടത്.

ജനുവരി ഒന്നുമുതല്‍ കാലിക്കുപ്പികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ഭാഷ്യം. ബിവറേജസ് ഷോപ്പുകളില്‍ കാലിക്കുപ്പികള്‍ ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കാനാണത്രെ ഇപ്പോള്‍ നീക്കം നടക്കുന്നത്. തുടക്കത്തില്‍ പണം നല്‍കില്ലെന്നാണ് അറിയുന്നത്. പണം ലഭിക്കണമെങ്കില്‍ , കുപ്പികള്‍ ക്ലീന്‍ കേരള കമ്ബനിയുടെ ശേഖരണ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശേഖരണ കേന്ദ്രങ്ങള്‍ എവിടെയെല്ലാം തുറക്കണമെന്ന് പോലും തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.

കുപ്പികള്‍ ശേഖരിക്കാന്‍ ഹരിതകര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. എന്നാല്‍ അക്കാര്യങ്ങളും ജീവനക്കാരെ അറിയിച്ചിട്ടില്ല. സംസ്ഥാനത്ത് ഒന്നുമുതല്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്ബനിയുമായി കോര്‍പ്പറേഷന്‍ കഴിഞ്ഞമാസം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപ നിരക്കില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിക്കുളളില്‍ നിന്ന് ജനുവരി ഒന്നുമുതല്‍ 3 മാസത്തേക്ക് മദ്യക്കുപ്പികള്‍ ശേഖരിക്കുന്നതിനാണ് കരാര്‍.

തുടക്കത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ മദ്യഷോപ്പുകളിലായിരിക്കും മൂന്നു മാസത്തെ പരീക്ഷണാടിസ്ഥാനത്തില്‍ കുപ്പികള്‍ തിരിച്ചെടുക്കുകയെന്നാണറിയുന്നത്. അടുത്തഘട്ടത്തില്‍ സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കും. ബിവറേജസില്‍ മാത്രമല്ല, വീടുകളിലെത്തിയും കാലികുപ്പികള്‍ ശേഖരിക്കാന്‍ പദ്ധതിയുണ്ട്. ഹരിതകര്‍മസേനയുടെ നേതൃത്വത്തിലായിരിക്കും ഇത്. കൂടാതെ ക്ലീന്‍ കേരള കമ്ബനിയുടെ കളക്ഷന്‍ സെന്ററുകളിലും കുപ്പി എത്തിക്കാം. ക്ലീന്‍ കേരളയ്ക്കും കുപ്പി നല്‍കുമ്‌ബോള്‍ മാത്രമായിരിക്കും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക. വീട്ടിലെത്തി ഹരിതകര്‍മസേനക്കാര്‍ ശേഖരിക്കുന്ന കുപ്പിക്ക് വില ലഭിക്കില്ല.

അതേസമയം മദ്യപന്‍മാര്‍ക്ക് സന്തോഷം നല്‍കി ഒന്നാംതീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കാനും സര്‍ക്കാര്‍ നീക്കം നടക്കുന്നുണ്ട്. ഒന്നാംതീയതിയും മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാരിലെയും സിപിഎമ്മിലേയും ആലോചന. പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും അനുമതിയോടെ അടുത്ത മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടാകും

ഒന്നാം തീയതി കിട്ടുന്ന ശമ്പളം മദ്യത്തിനായി ചെലവാക്കാതിരിക്കാന്‍ 2003ല്‍ എ.കെ.ആന്റണി സര്‍ക്കാരായിരുന്നു ഡ്രൈ ഡേ നടപ്പാക്കിയത്. എന്നാല്‍ ഒരു ദിവസം മാത്രം മദ്യലഭ്യത ഇല്ലാതാക്കുന്നതിനുള്ള തീരുമാനം പരാജയമാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. മദ്യവില്‍പന വര്‍ഷംതോറും കൂടിവരുന്നു. മദ്യപര്‍ ആവശ്യമായ മദ്യം മാസാവസാനം വാങ്ങിവയ്ക്കുകയോ ബദല്‍ മാര്‍ഗം തേടുകയോ ചെയ്യുന്നു. ഡ്രൈ ഡേ പിന്‍വലിക്കണമെന്ന ആവശ്യം വിനോദസഞ്ചാര മേഖലയിലും ശക്തമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഒന്നാംതീയതിയിലെ ഡ്രൈഡേ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സിപിഎമ്മിന്റെയും തുടര്‍ന്ന് ഇടതുമുന്നണിയുടേയും അനുമതിയോടെ പുതിയ മദ്യനയത്തില്‍ ഇത് നടപ്പാക്കാനാണ് നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 minute ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (24 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (40 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (49 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends